തിരുവനന്തപുരം: ജനകീയ ഹോട്ടലുകളിൽ ഊണിന്റെ വില കുത്തനെ വർദ്ധിപ്പിക്കാൻ നീക്കം. 40 രൂപയാക്കാനാണ് തീരുമാനം. വൈകാതെ ജില്ലാ പ്ലാനിക് കമ്മിറ്റി തീരുമാനം എടുക്കും എന്നാണ് വിവരം. നിലവിൽ 30 രൂപയാണ് നിരക്ക്. ഇതിൽ 20 രൂപ ഉപഭോക്താക്കളിൽ നിന്ന് വാങ്ങും.
10 രൂപ സർക്കാർ സബ്‌സിഡിയായി നൽകിയിരുന്നു. എന്നാൽ സബ്‌സിഡി സർക്കാർ നിർത്തിയതോടെയാണ് വില വർദ്ധിപ്പിക്കണമെന്ന ആവശ്യം ഉയർന്നത്. ഓണത്തിന് ശേഷം വില ഉയർത്തുമെന്നാണ് റിപ്പോർട്ട്.
സാധാരണയായി ജനകീയ ഹോട്ടലുകളുടെ വൈദ്യുതി, ഹാൾവാടക, വെള്ളക്കരം എന്നിവ അടയ്‌ക്കേണ്ടത് ജില്ലാ പഞ്ചായത്ത്, നഗരസഭകളാണ് എന്നാണ് സർക്കാർ ഉത്തരവിട്ടിരുന്നത്. എന്നാൽ ഇപ്പോൾ അതും ജനകീയ ഹോട്ടലുകൾ തന്നെയാണ് അടയ്ക്കുന്നത്. ഇത് എല്ലാം ആയപ്പോഴാണ് പ്രതിസന്ധി രൂക്ഷമായത്.
ഊണിന്റെ വില വർദ്ധിപ്പിച്ചില്ലെങ്കിൽ ഹോട്ടലുകളുടെ പ്രവർത്തനം പ്രതിസന്ധിയിലാകും . നിലവിലെ പ്രതിസന്ധി മറികടക്കാൻ സർക്കാർ സബ്‌സിഡി അനുവദിക്കമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്. പലവ്യഞ്ജനത്തിനും പച്ചക്കറിക്കും പാചകവാതകത്തിനുമെല്ലാം വില കൂടിയിട്ടും ഊണ് വിലയിൽ മാറ്റമുണ്ടാവുന്നില്ല .
Discussion about this post