ധാക്ക: ഷെയ്ഖ് ഹസീന പ്രധാനമന്ത്രി സ്ഥാനം രാജിവെച്ച് ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശ് കലാപ ഭൂമിയായി മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ്. രാജ്യത്തെ ന്യൂനപക്ഷ ഹിന്ദു സമൂഹത്തിനു നേരെ വ്യാപക ആക്രമണങ്ങളാണ് നടക്കുന്നത്. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 200 ലധികം ആക്രമണങ്ങൾ ആണ് ഹിന്ദുക്കൾക്ക് നേരെ നടന്നത്. നിരവധി ഹിന്ദുക്കൾ കൊല്ലപ്പെടുകയും ലൈംഗികാതിക്രമത്തിന് ഇരയാകുകയും ചെയ്തു.
ഇസ്‌കോൺ, ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളാണ് അക്രമികളുടെ പ്രധാന ലക്ഷ്യങ്ങള്‍. ദിനാജ്പൂർ ജില്ലയിൽ ഒരു ശ്മശാനം അക്രമികൾ കൈയേറിയിട്ടുണ്ട്. ഗ്രാമങ്ങളില്‍ ആണ് ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ നടക്കുന്നത്. ചാട്ടോഗ്രാമിലാണ് ഏറ്റവും കൂടുതൽ ആക്രമണങ്ങൾ നടന്നത്. ഖുൽന, ജെസ്സോർ, ദിനാജ്പൂർ, ലാൽമോനിർഹട്ട്, മഗുര എന്നീ മേഖലകളിലും ഹിന്ദുക്കൾ വ്യാപകമായി ആക്രമിക്കപ്പെട്ടു.
രാജ്യത്തെ ഹിന്ദു സമൂഹം വീടിന്റെ വാതില്‍ പോലും തുറക്കാന്‍ ഭയപ്പെടുന്ന അവസ്ഥയിലാണെന്നും പ്രദേശത്തെ ആളുകൾ പറയുന്നു. ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിൽ നൂറുകണക്കിന് ബംഗ്ലാദേശികൾ ഇന്ത്യ-ബംഗ്ലാ അതിർത്തിയിൽ എത്തിയതിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
Discussion about this post