സ്കൂളിൽ പോയിട്ടുള്ളപ്പോൾ ഒരു തവണ എങ്കിലും നമ്മളൊക്കെ ലീവ് ലെറ്റര്‍ എഴുതിയിട്ടുണ്ടാകും. നുണയും സത്യവും ഒക്കെ ആയി പല കാരണങ്ങൾ അതിൽ എഴുതി പിടിപ്പിച്ചിട്ടും ഉണ്ടാകും. എന്നാൽ, വളരെ വ്യത്യസ്തമായ ഒരു ലീവ് ലെറ്റര്‍ ആണ് ഇപ്പോൾ സോഷ്യല്‍ മീഡിയയിലെ എല്ലാം ചർച്ച വിഷയം.
ഇംഗ്ലീഷിലാണ് ലീവ് ലെറ്റർ എഴുതിയിരിക്കുന്നത്. അധ്യാപകനെ അഭിസംബോധന ചെയ്തതിന് ശേഷം ‘ഞാൻ വരില്ല, ഞാൻ വരില്ല, ഞാൻ വരില്ല’ എന്ന് മാത്രമാണ് എഴുതിയിരിക്കുന്നത്. ‘നന്ദി എന്ന് എഴുതിയതിനു ശേഷം വീണ്ടും എന്തായാലും ഞാൻ വരാൻ പോകുന്നില്ല’ എന്നും എഴുതിയിട്ടുണ്ട്.
ഇത് ശരിയായ ലീവ് ലെറ്റർ തന്നെയാണോ അതോ വെറുതെ ഒരു തമാശയ്ക്ക് വേണ്ടി ആരെങ്കിലും ചെയ്തതാണോ എന്ന കാര്യത്തിൽ വ്യക്തമല്ല. ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായതോടെ നിരവധി പേരാണ് അതിന് കമന്റുകളുമായി എത്തിയിരിക്കുന്നത്.













Discussion about this post