തൃശ്ശൂർ :തൃശ്ശൂർ പൂരത്തിന്റെ വെടിക്കെട്ട് പഴയ പോലെ ആസ്വദിക്കാൻ പൂര പ്രേമികൾക്ക് കഴിയണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വെടിക്കെട്ട് ആസ്വദിക്കാനായി പുതിയ ക്രമീകരണങ്ങൾ വരുമെന്ന് അദ്ദേഹം പറഞ്ഞു.
പെസോ ഉദ്യോഗസ്ഥരെ വിളിപ്പിച്ച് തൃശ്ശൂരിൽ ഇന്ന് പ്രത്യേക യോഗം ചേർന്നിരുന്നു. കലക്ടറും കമ്മീഷണറും ദേവസ്വം ഭാരവാഹികളും പങ്കെടുത്തു. ഇതിന്റെ തീരമാനത്തിനായി പുതിയ റിപ്പോർട്ട് തയ്യാറാക്കി ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങുമെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.
സ്വരാജ് റൗണ്ടിന്റെ കൂടുതൽ ഭാഗങ്ങളിൽ വെടിക്കെട്ട് ആസ്വദിക്കാൻ ആളെ നിർത്താനാണ് ശ്രമം. വെടിക്കെട്ട് പുരയും സ്വരാജ് റൗണ്ടും തമ്മിലുള്ള അകലം കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് പരിശോധിക്കും.
ഈ പ്രാവിശ്യത്തെ തൃശ്ശൂർ പൂര വെടിക്കെട്ടിൽ കാണികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. പോലീസ് നടപടികൾ കൊണ്ട് പൂരം നടത്തിപ്പിന് തന്നെ കളങ്കം ഉണ്ടാക്കിയ പശ്ചാത്തലത്തിലാണ് പ്രശ്‌ന പരിഹാരത്തിന് കേന്ദ്രമന്ത്രി തന്നെ ഇടപെട്ടത്.
Discussion about this post