കണ്ണൂർ: മട്ടന്നൂരിൽ നിരവധി കഞ്ചാവ് കേസുകളിൽ പ്രതിയായ 42 കാരൻ അറസ്റ്റിൽ. സീത എന്ന പേരിൽ അറിയപ്പെടുന്ന എം.എസ് ടൈറ്റസ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 200 ഗ്രാം കഞ്ചാവും പിടികൂടിയിട്ടുണ്ട്.
ഓണത്തോട് അനുബന്ധിച്ച് എക്‌സൈസ് നടത്തിയ പരിശോധനയിൽ ആയിരുന്നു കഞ്ചാവ് പിടികൂടിയത്. മട്ടന്നൂർ ബസ്റ്റാൻഡിന് സമീപം ഇയാൾ കഞ്ചാവിന്റെ ചില്ലറ വിൽപ്പന നടത്തുകയായിരുന്നു. ഇതിനിടെയാണ് ടൈറ്റസ് അറസ്റ്റിലായത്. കഞ്ചാവ് വിൽപ്പനയുമായി ബന്ധപ്പെട്ട് എക്‌സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്‌സൈസ് സംഘം ബസറ്റാൻഡിൽ എത്തിയത്.
കഞ്ചാവ് കേസിലെ സ്ഥിരം പ്രതിയാണ് ഇയാൾ എന്ന് എക്‌സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇടപാടുകാർക്കിടയിൽ സീത എന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഇരിട്ടി, പേരാവൂർ എക്‌സൈസ് റേഞ്ച് ഓഫീസുകളിൽ ആണ് ഇയാൾക്കെതിരെ കേസ് ഉള്ളത്. കോടതിയിൽ ഹാജരാക്കിയ ടൈറ്റസിനെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Discussion about this post