ഇന്ന് പല സ്ത്രീകളെയും അലട്ടുന്ന ഒരു പ്രശ്‌നമാണ് കരിമാംഗല്യം അല്ലെങ്കിൽ പിഗ്മന്റേഷൻ. സ്ട്രസ് കൂടുമ്പോഴും, ഹോർമോൺ പ്രശ്‌നങ്ങൾ കാരണവും, മെനോപോസ് സമയത്തുമെല്ലാം സ്ത്രീകളുടെ മുഖത്ത് കരിമാംഗല്യം കാണാനാകും. കൂടുതൽ നേരം വെയിലേറ്റാലും ഈ പ്രശ്‌നം ഉണ്ടാകും.
ഇത് മാറാൻ വേണ്ടി പലരും പല ട്രീറ്റ്‌മെന്റുകളും ചെയ്യുന്നത് പതിവാണ്. എന്നാൽ ഇനി അത് വേണ്ട. കുറച്ച് കഞ്ഞിവെള്ളം ഉണ്ടെങ്കില് നമുക്ക് പിഗ്മെന്റേഷനെ പമ്പ കടത്താം.
മുഖം കഴുകി വൃത്തിയാക്കിയ ശേഷം മുഖത്ത് കഞ്ഞിവെള്ളം കൊണ്ട് ആവി പിടിക്കുന്നത് നല്ലതാണ്. കഞ്ഞിവെള്ളത്തിന് വളരെയേറെ പോഷക ഗുണങ്ങളുള്ളത് കൊണ്ട് തന്നെ ഇത് ചർമ്മത്തിന് വളരെയേറെ നല്ലതാണ്.
ആവി പിടിച്ച ശേഷം തൈര് ഉപയോഗിച്ച് മുഖം ക്ലെൻസ് ചെയ്യണം. തൈരിന് ബ്ലീച്ചിംഗ് ഇഫക്ട് കൂടിയുണ്ട്. സൺടാൻ ഉണ്ടായാൽ തൈര് മുഖത്ത് പുരട്ടുന്നത് ചർമ്മകാന്തി വർദ്ധിക്കാൻ സഹായിക്കും.
ഇനി ഒരു അരിപ്പൊടി ഫേസ്പാക്ക് തയ്യാറാക്കാം. അരിപ്പൊടിയും കറ്റാൽ വാഴ ജെല്ലും ചേർത്ത് ഈ മിശ്രിതം കഞ്ഞിവെള്ളത്തിൽ കലർത്തി മുഖത്ത് പുരട്ടുക. അൽപനേരം മസാജ് ചെയ്തതിന് ശേഷം 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.
ആഴ്ചയിൽ രണ്ട് ദിവസം തുടർച്ചയായി ഇത് ചെയ്താൽ മുഖത്തെ പിഗ്മെന്റേഷൻ മാറുകയും തിളക്കം വർദ്ധിക്കുകയും ചെയ്യും.













Discussion about this post