ഫാൻ പോലെ തന്നെ ഇന്ന് എസിയും നമ്മുടെ പലരുടെയും ജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞു. കാലാവസ്ഥാ മാറ്റം കാരണം കൊടും ചൂടിനെ പ്രതിരോധിക്കാനായി പലരും എസിയിലേക്ക് മാറി കഴിഞ്ഞു. എസി ചൂടപ്പം പോലെയാണ് വിറ്റ് പോകുന്നതും. ഫാൻ കാറ്റ് നൽകിയാണ് പ്രവർത്തിയ്ക്കുന്നത്. എസി കാറ്റിനെ തണുപ്പിച്ച് പുറന്തള്ളുന്നതാണ് വ്യത്യാസം.
എസി ഉപയോഗിയ്ക്കുന്നതും നല്ലതല്ല, രോഗങ്ങൾ വരും എന്നെല്ലാം പൊതുവേ കേൾക്കാറുണ്ട്. എസി ഉപയോഗിയ്ക്കുന്നത് കൊണ്ട് രോഗം വരുമെന്ന് പറയാനാകില്ല. തണുപ്പിച്ച് വിടുന്ന കാറ്റിൽ ഈർപ്പം കുറവാണ്. ഇതുകൊണ്ട് ചർമം വരണ്ട് പോകാൻ സാധ്യതയുണ്ട്. ചർമം വരണ്ടുപോകുന്നതാണ് ചർമത്തിൽ ചുളിവുകൾ വീഴാനും ചർമത്തിന് പ്രായക്കൂടുതൽ തോന്നിപ്പിയ്ക്കാനും ഇടയാക്കുന്നത്. ചർമം വരണ്ടുപോകുന്നത് ഇൻഫെക്ഷൻ വരാൻ സാധ്യതയുണ്ട്. ഇതിന് പുറമേ മൂക്കും കണ്ണും വരണ്ടുപോകാനും ഇത് ഇടയാക്കും. ചിലർക്ക് എസി ഉപയോഗിയ്ക്കുമ്പോൾ തുമ്മലും മറ്റുമുണ്ടാകും. പ്രത്യേകിച്ചും അലർജി പ്രശ്നങ്ങളെങ്കിൽ. എസി പൊടി വലിച്ചെടുക്കുന്നത് കൂടിയാണ്.
പലരും ഇന്ന് എസി ഓൺ ചെയ്താണ് കിടന്നുറങ്ങുന്നത്. പക്ഷേ ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ആരോഗ്യവിദഗ്ധർ അഭിപ്രായപ്പെടുന്നത്.
തണുത്ത കാലാവസ്ഥ ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്ക് നയിക്കാം.എസി മുറിയിലെ വരണ്ട വായു ഈർപ്പവും ശരീരത്തിലെ ജലാംശവും നഷ്ടപ്പെടുത്തുന്നത് നിർജലീകരണത്തിലേക്ക് നയിക്കാം. പെട്ടെന്നുണ്ടാകുന്ന താപനില മാറ്റങ്ങളും തണുത്ത, വരണ്ട കാറ്റുമെല്ലാം തലവേദന, സൈനസ് പ്രശ്നങ്ങൾ എന്നിവ ഉണ്ടാക്കാം.തണുത്ത വരണ്ട കാറ്റ് ശ്വസനാളികളെ അസ്വസ്ഥമാക്കി ആസ്മ, അലർജി പോലുള്ള പ്രശ്നങ്ങളെ രൂക്ഷമാക്കാം. ശരിക്കും വൃത്തിയാക്കാത്ത എസിയിൽ നിന്ന് പുറത്ത് വരുന്ന പൊടിയും പൂപ്പലുമെല്ലാം ശ്വാസകോശ അണുബാധ, തൊണ്ട വേദന, ടോൺസിലിറ്റിസ് എന്നിവയ്ക്ക് കാരണമാകാം.കോവിഡ് പോലുള്ള പകർച്ച വ്യാധികൾ എസി മുറിയിൽ ഒരുമിച്ച് കഴിയുന്നവർക്കിടയിൽ എളുപ്പം പടരാം. ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയുടെ വ്യാപനത്തിന് അനുകൂലമായ സാഹചര്യം എസി ഒരുക്കുന്നു.
2427 ഡിഗ്രിയിൽ ടെംപറേച്ചർ വയ്ക്കുന്നതാണ് നല്ലത്. ഇതിൽ കുറവ് വയ്ക്കുന്നത് കൊണ്ട് കുഴപ്പമുണ്ടെന്നല്ല, എന്നാൽ ഇത്ര കുറവ് വച്ച് പിന്നീട് എസിയില്ലാത്ത അവസ്ഥയിലേക്ക് ഇറങ്ങുമ്പോൾ വലിയ രീതിയിൽ താപനില വ്യത്യാസപ്പെടും.പഴയ എസിയെങ്കിൽ ഇത് കൃത്യമായി സർവീസ് ചെയ്യണം.
കാരണം ഏറെക്കാലം ഉപയോഗിയ്ക്കാതെയിരിയ്ക്കുമ്പോഴും ഏറെ പഴയതാണെങ്കിലും ഇത് പെട്ടെന്ന് ഒരു ദിവസം ഓണാക്കുമ്പോൾ കാർബൺ മൊണോക്സൈഡ് പോലുളള വിഷവാതകങ്ങൾ വരുന്നതും അപൂർവമായെങ്കിലും സംഭവിച്ചിട്ടുണ്ട്. ഇത് വിഷവസ്തുവാണ്. ഇത് ശ്വസിച്ചാൽ മരണം വരെ സംഭവിയ്ക്കാം
Discussion about this post