ഒണക്കാലം എന്നാൽ മലയാളികൾക്ക് ഓഫറുകളുടെ കാലം കൂടിയാണ്. ഉപ്പ് തൊട്ട് കർപ്പൂരം വരെ വലിയ ആനുകൂല്യങ്ങളിൽ ലഭിക്കും. ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാഹനങ്ങളുമെല്ലാം ചുളുവിലയ്ക്ക് സ്വന്തമാക്കാനുള്ള അവസരം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ വാഹനങ്ങളും വീട്ടിലേക്ക് ഗൃഹോപകരണങ്ങളും വാങ്ങാൻ ഓണക്കാലമാകും കൂടുതലായി തിരഞ്ഞെടുക്കുക. ഇതിലും വാഹനങ്ങൾക്ക് ആകും ആവശ്യക്കാർ കൂടുതൽ.
ഈ ഓണത്തിനും വാഹനങ്ങൾ വാങ്ങാൻ പ്ലാൻ ചെയ്യുന്നവരാകും ഭൂരിഭാഗവും. അങ്ങിനെയൊരു ഉദ്ദേശമുണ്ടെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ആന്റി ലോക്ക് സിസ്റ്റം ( എബിഎസ്)- വാഹനങ്ങൾ വാങ്ങാൻ പോകുമ്പോൾ അതിൽ ആന്റി ലോക്ക് സിസ്റ്റം ഉണ്ടോയെന്ന് നോക്കണം. ഇപ്പോൾ പുറത്തിറങ്ങുന്ന വാഹനങ്ങൾ ഈ സംവിധാനത്തോട് കൂടിയാണ് ഇറങ്ങുന്നത്. അടിയന്തിരമായി ബ്രേക്ക് ചവിട്ടുമ്പോൾ വീലുകൾ ലോക്ക് ആവാതിരിക്കാൻ സഹായിക്കുന്ന സംവിധാനം ആണ് ഇത്. വാഹനങ്ങൾ തെന്നി നീങ്ങുന്നത് തടയുന്നു.
ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കൺട്രാൾ (ഇഎസ്‌സി) – വാഹനങ്ങൾ നിയന്ത്രണം തെറ്റി അപകടമുണ്ടാകുന്ന വാർത്തകൾ നാം സ്ഥിരമായി കേൾക്കാറുണ്ട്. ഇത്തരം സാഹചര്യം ഒഴിവാക്കുന്ന സംവിധാനം ആണ് ഇഎസ്‌സി. ബ്രേക്കറുകളെയും എൻജിനെയും നിയന്ത്രിച്ച് വാഹനം സുരക്ഷിതമായി നിർത്താൻ ഈ സംവിധാനം സഹായിക്കും. കാറുകൾ തെന്നി നീങ്ങുന്നത് തടയുകുയും ചെയ്യും.
എയർബാഗ്‌സ്: കാറുകളിൽ നിർബന്ധമായും ഉണ്ടാകേണ്ട ഒന്നാണ് എയർബാഗുകൾ. അപകടങ്ങളിൽ നിന്നും യാത്രികർക്ക് സംരക്ഷണം നൽകുന്നവയാണ് ഇത്തരം ബാഗുഗൾ. അപകടം ഉണ്ടാകുമ്പോൾ ഈ ബാഗുകൾ വികസിക്കുന്നു. ഇവ നമുക്ക് സാരമായി പരിക്കേൽക്കുന്നത് തടയുന്നു.
സീറ്റ് ബെൽറ്റ്: രാജ്യത്ത് കാറിൽ സഞ്ചരിക്കുന്നവർ സീറ്റ് ബെൽറ്റ് നിർബന്ധമായും ധരിക്കണം എന്നാണ് നിയമം. കാരണം സീറ്റ് ബെൽറ്റ് യാത്രികർക്ക് സംരക്ഷണം നൽകുന്ന ഒന്നാണ്. സാധാരണയായി മുൻ സീറ്റിലിരിക്കുന്ന യാത്രികർക്ക് മാത്രമാണ് സീറ്റ് ബെൽറ്റ് ഉണ്ടാകാറുള്ളത്. എന്നാൽ പുറകിലും സീറ്റ് ബെൽറ്റുകൾ ഉള്ള വാഹനങ്ങൾ വാങ്ങുകയാകും ഉത്തമം.
ഐഎസ്ഒഎഫ്‌ഐഎക്‌സ് ചൈൽഡ് സീറ്റ് ആങ്കേഴ്‌സ്: മുതിർന്ന ആളുകൾക്ക് മാത്രം സഞ്ചരിക്കാൻ പാകത്തിലാണ് കാറുകളുടെ രൂപഘടന. മേൽപ്പറഞ്ഞ സുരക്ഷാ സംവിധാനങ്ങളും ഇവരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. എന്നാൽ ചൈൽഡ് സീറ്റ് ആങ്കേഴ്‌സ്
കാറിൽ യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷയ്ക്കായുള്ള സംവിധാനം ആണ്. അതുകൊണ്ട് തന്നെ വാഹനങ്ങളിൽ ഈ സംവിധാനം ഉണ്ടോയെന്നകാര്യവും ഉറപ്പിക്കണം.
Discussion about this post