ന്യൂഡൽഹി: ബംഗളൂരുവിൽ പാചകം ചെയ്യുന്നതിനിടെ കുക്കർ പൊട്ടിത്തെറിച്ച് ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണം ഏറ്റെടുക്കാൻ എൻഐഎ. സംഭവത്തിൽ ഭീകര ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് എൻഐഎ അന്വേഷണം നടത്തുന്നത്. സൗത്ത് ബംഗളൂരുവിലെ ജെ.പി നഗറിൽ കഴിഞ്ഞ ദിവസം ആയിരുന്നു പൊട്ടിത്തെറി ഉണ്ടായത്.
ഉത്തർപ്രദേശ് സ്വദേശികളായ സമീർ, മോഷിൻ എന്നിവർ താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം. കുക്കർ പൊട്ടിത്തെറിച്ചതിന് പിന്നാലെ വീടനകം മുഴുവൻ പൊടുന്നനെ തീപടരുകയായിരുന്നു. ഇവിടെ നിന്നും രക്ഷപ്പെടാൻ ഇരുവരും ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സാരമായി പൊള്ളലേറ്റ ഇരുവരെയും അഗ്നിശമന സേനയെത്തി തീ അണച്ച ശേഷമാണ് ആശുപത്രിയിൽ എത്തിച്ചത്. ബാർബർമാരായ ഇരുവരും കഴിഞ്ഞ എട്ട് വർഷമായി ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.
കിച്ചടി ഉണ്ടാക്കുന്നതിനിടെ കുക്കർ പൊട്ടിത്തെറിച്ചുവെന്നാണ് ചികിത്സയിൽ കഴിയുന്ന ഒരാൾ പോലീസിന് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇത് പോലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. സംഭവ സമയം സ്‌ഫോടക വസ്തുക്കൾ ഇവരുടെ പക്കൽ ഉണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതേ തുടർന്നാണ് സംഭവത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുക്കുന്നത്. നിലവിൽ പുട്ടെനഹള്ളി പോലീസാണ് സംഭവത്തിൽ കേസ് എടുത്തിരിക്കുന്നത്. രാമേശ്വരം കഫേ സ്‌ഫോടന കേസിൽ ഇവർക്ക് പങ്കുണ്ടെന്നും അന്വേഷണ സംഘം സംശയിക്കുന്നുണ്ട്.
Discussion about this post