ഇടുക്കി: നവജാതശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി ഉടുമ്പൻചോലയിലാണ് സംഭവം. ഉടുമ്പൻചോല സ്വദേശി ചിഞ്ചുവിന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സമീപത്ത് കുട്ടിയുടെ മുത്തശ്ശി ജാൻസിയെയും അവശനിലയിൽ കണ്ടെത്തിയിട്ടുണ്ട്. വീടിനോട് ചേർന്നാണ് കുഞ്ഞിനെ ജീവനറ്റനിലയിൽ കണ്ടെത്തിയത്. എന്താണ് സംഭവിച്ചതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.
Discussion about this post