ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്പേയിയുടെ ചരമവാർഷികത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷട്രപതി ദ്രൗപതി മുർമുവും. വാജ്പേയിയുടെ ഡൽഹിയിലെ സദൈവ് അടൽ സ്മൃതി കുടീരത്തിലെത്തിയാണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തത്.
അടൽ ബിഹാരി വാജ്പേയിയുടെ മകൾ നമിത കൗൾ ഭട്ടാചാര്യ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്, ബിജെപി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആരോഗ്യമന്ത്രിയുമായ ജെപി നദ്ദ തുടങ്ങിയ പ്രമുഖ നേതാക്കളും , വിവിധ പാർട്ടികളിലെ നേതാക്കളും പ്രാർത്ഥനാ യോഗത്തിൽ പങ്കെടുത്തു.
അടൽ ജി യുടെ ജീവിതം രാഷ്ട്രത്തിന് വേണ്ടി സമർപ്പിതമായിരിന്നു. അദ്ദേഹം ഓരോ നിമിഷവും ഈ രാജ്യത്തിന് വേണ്ടി ജീവിച്ചു. രാഷ്ട്രത്തിനു വേണ്ടി ചിന്തിച്ചു. ഇത്തരം വ്യക്തികൾ വളരെ അപൂർവ്വമായി മാത്രമേ ഉണ്ടാകാറുള്ളൂ. അദ്ദേഹത്തിന്റെ ഓർമ്മകളും പ്രവർത്തനങ്ങളും നമുക്ക് ഒരു പുതിയ പ്രചോദനം നൽകുന്നു. ഇന്ന് ആദരാഞ്ജലികൾ അർപ്പിക്കുവാനുള്ള ദിവസമാണ് . ഞാൻ അദ്ദേഹത്തിന് ആദരാഞ്ജലികൾ നേരുന്നു എന്ന് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post