ന്യൂഡൽഹി; പാരീസ് ഒളിമ്പിക്‌സിൽ പങ്കെടുത്ത് മടങ്ങിയ ഇന്ത്യൻ സംഘവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി.സ്വാതന്ത്ര്യദിനചടങ്ങുകൾക്ക് ശേശം ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയിലായിരുന്നു കൂടിക്കാഴ്ച.
ഒരേ ഒളിബിക്‌സിൽ രണ്ടു മെഡലുകൾ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രം സൃഷ്ടിച്ച ഷൂട്ടർ മനു ഭാക്കർ പ്രധാനമന്ത്രിയുമായി സംവദിച്ചു. മെഡലുകൾ നേടാൻ സഹായിച്ച പിസ്റ്റലിനെ കുറിച്ച് മനു പ്രധാനമന്ത്രിയോട് വിശദീകരിച്ചു. കൗതുകപൂർവ്വം പിസ്റ്റൾ മോദി കയ്യിലെടുത്ത് പരിശോധിക്കുകയും ചെയ്തു.
താരങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം’പാരീസിലേക്ക് പോയ ഓരോ കളിക്കാരനും ചാമ്പ്യന്മാരാണെന്നും ഇന്ത്യൻ ഗവൺമെന്റ് സ്പോർട്സിന് നൽകിവരുന്ന പിന്തുണ തുടരും. മികച്ച നിലവാരമുള്ള കായിക അടിസ്ഥാന സൗകര്യങ്ങൾ നിർമ്മിക്കുന്നത് ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
Discussion about this post