നമ്മുടെ ഒക്കെ വീടുകളിൽ സുലഭമായി കിട്ടുന്ന ഒന്നാണ് പേരക്ക. കടകളിലും പല തരത്തിലുള്ള പേരക്കകൾ കാണാം. എന്നാൽ, പൊതുവെ, പേരക്കക്ക് ജനപ്രീതി അൽപ്പം കുറവാണെന്ന് തന്നെ പറയണം. അതുകൊണ്ട് തന്നെ അധികം ആളുകൾ ഇവ വാങ്ങാറില്ല.
എന്നാൽ, വെറും ഒരു പഴവർഗത്തിന് പുറമേ, നിരവധി ആരോഗ്യഗുണങ്ങൾ ഉള്ള ഒരു ഫലമാണ് പേരക്ക. പ്രത്യേകിച്ച് മഴക്കാലത്ത് ഇത് കഴിക്കുന്നത് നിരവധി ആരോഗ്യ ഗുണങ്ങൾ നൽകുന്നു. എന്തൊക്കെയാണ് മഴക്കാലത്ത് പേരക്ക കഴിക്കുന്നതുകൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ എന്ന് നോക്കാം..
മഴക്കാലത്ത് പേരക്ക കഴിക്കുന്നത് നമ്മുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. അമ്മുടെ രോഗത്രിരോധ ശേഷിയെ ഉത്തേജിപ്പിക്കാനും അണുബാധകളിൽ നിന്നും സംരക്ഷിക്കാനും പേരക്ക സഹായിക്കും. അതുകൊണ്ട് മഴക്കാലത്ത് കഴിക്കാവുന്നതിൽ വച്ച് ഏറ്റവും മികച്ച ഫലമാണ് പേരക്ക.
മലനമായ ഭക്ഷണവും വെള്ളവും ഒക്കെ കൊണ്ട് മഴക്കാലത്ത് ഉണ്ടാകുന്ന അണുബാധയെ ചെറുക്കാൻ സഹായിക്കുന്ന ആന്റി ബാക്ടീരിയൽ ഗുണങ്ങൾ പേരയ്ക്കയ്ക്ക് ഉണ്ട്. വിറ്റമിൻ സി, വിറ്റമിൻ ഇ, തുടങ്ങിയ ആന്റി ഓക്‌സിഡന്റുകളാൽ സമ്പഷ്ടമാണ് പേരക്ക. മഴക്കാലത്ത് ആരോഗ്യവും ഉർജസ്വലതയും നിലനിർത്താൻ പേരക്കയ്ക്ക് കഴിയും.
മഴക്കാലത്ത് ഉണ്ടാകുന്ന മലബന്ധം പോലെയുള്ള ബുദ്ധിമുട്ടുകളെ തടയാൻ പേരക്ക നല്ലതാണ്. ഇത് ദഹനം മെച്ചപ്പെടുത്തുന്നു. പേരക്കയിൽ ക്വെർസെറ്റിൻ, വിറ്റമിൻ സി തുടങ്ങിയ ആന്റി ഇൻഫ്‌ളമേറ്ററി സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. ഇത് മഴക്കാലത്ത് വഷളാകുന്ന ആർത്രൈറ്റിസ്, ആസ്ത്മ, വിവിധ തരം അലർജികൾ എന്നിവ കുറയ്ക്കുന്നു.
കണ്ണിന്റെ ആരോഗ്യം നിലനിർത്തുന്ന ഫലമാണ് പേരക്ക. മഴക്കാലത്ത് നേത്രരോഗങ്ങൾ കൂടാൻ സാധ്യത കൂടുതലാണ്. കണ്ണുകളിൽ ഉണ്ടാകുന്ന അണുബാധകളെ ചെറുക്കാൻ പേരക്ക സഹായിക്കും.
Discussion about this post