റഷ്യ നടത്തുന്ന അധിനിവേശത്തിനിടെ നിർണായക നീക്കം നടത്തിയിരിക്കുകയാണ് യുക്രൈയ്ൻ. റഷ്യയിലെ കുർസ്‌ക് മേഖലയിൽ 1,000 ചതുരശ്ര കിലോമീറ്റർ റഷ്യൻ പ്രദേശം യുക്രൈയ്ൻ സേനയുടെ നിയന്ത്രണത്തിലാണെന്ന് യുക്രൈയ്‌നിലെ ഉന്നത കമാൻഡർ ഒലൈക്‌സാണ്ടർ സിർസ്‌കി വ്യക്തമാക്കിയിരുന്നു. കുർസ്‌ക് മേഖലയിൽ ഏഴ് ദിവസം നീണ്ട ആക്രമണങ്ങൾ നടത്തിയാണ് പടിഞ്ഞാറൻ റഷ്യയിലെ പ്രദേശങ്ങൾ പിടിച്ചടക്കിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ ആരാണ് ഇത്തരമൊരു കടുത്ത സൈനിക നീക്കത്തിന് നേതൃത്വം നൽകിയ ഒലൈക്‌സാണ്ടർ സിർസ്‌കി.
യുക്രൈയ്ൻ തലസ്ഥാനമായ കീവിൽ നിയന്ത്രണം സ്ഥാപിക്കാനുള്ള റഷ്യയുടെ ശ്രമങ്ങളെ ചെറുത്ത സിർസ്‌കിയ്ക്ക് പ്രസിഡന്റ് വ്‌ളാഡിമർ സെലൻസ്‌കി മുൻകൈ എടുത്ത് രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ഹീറോ ഓഫ് യുക്രൈയ്ൻ അവാർഡ് നൽകിയിരുന്നു. യുക്രൈയ്്‌നികൾക്ക് എന്നും മാതൃരാജ്യത്തെ കുറിച്ച് അഭിമാനിക്കാനുള്ള അവസരം ഉണ്ടാക്കുന്ന സിർസ്‌കി പക്ഷേ ജന്മം കൊണ്ട് റഷ്യക്കാരനാണ്. 1965 ൽ റഷ്യയിലാണ് സിർസ്‌കിയുടെ ജനനം. 1980 മുതൽ യുക്രൈയ്‌നിൽ താമസിച്ചുവരുന്ന സിർസ്‌കി,മോസ്‌കോയിലെ ഹയർ മിലിട്ടറി കമാൻഡ് സ്‌കൂളിലാണ് പഠിച്ചത്.
കിഴക്കൻ ഡൊനെറ്റ്‌സ്‌ക്, ലുഹാൻസ്‌ക് മേഖലകളിൽ റഷ്യൻ പിന്തുണയുള്ള കലാപത്തിനെതിരെ പോരാടുന്ന യുക്രേനിയൻ സൈനികരെ മുമ്പ് കമാൻഡ് ചെയ്തിരുന്ന സിർസ്‌കിയെ 2019 ൽ യുക്രെയ്‌നിന്റെ കരസേനയുടെ തലവനായി നിയമിച്ചു. 2022 ലെ റഷ്യൻ അധിനിവേശത്തിന്റെ ആദ്യ നാളുകളിൽ കൈവിനെ പ്രതിരോധിച്ച അദ്ദേഹത്തിന്റെ നേതൃത്വമികവ് ലോകം പാടി പുകഴ്ത്തി. റഷ്യൻ സൈന്യത്തെ ഖാർകിവിൽ നിന്ന് പുറത്താക്കുകയും ബഖ്മുത്തിന്റെ പ്രതിരോധത്തിന് നേതൃത്വം നൽകുകയും ചെയ്ത പ്രത്യാക്രമണത്തിന്റെ സൂത്രധാരനും അദ്ദേഹം ആയിരുന്നു, യുദ്ധത്തിലെ ഏറ്റവും രക്തരൂക്ഷിതമായ യുദ്ധങ്ങളിലൊന്നിൽ ഇരുവശത്തും ആയിരക്കണക്കിന് സൈനികർ കൊല്ലപ്പെട്ടു. തന്റെ കീഴിലുള്ള നാശനഷ്ടങ്ങൾ വളരെ കൂടുതലാണെന്ന വിമർശനം ഉണ്ടായിരുന്നിട്ടും, റഷ്യയെ പോലുള്ള ഒരു സൈനിക ശക്തിയെ തന്റെ രാജ്യത്തെ കീഴടക്കുന്നതിൽ നിന്നും അദ്ദേഹം തടഞ്ഞു.
Discussion about this post