കോഴിക്കാട് : പത്താം ക്ലാസ് വിദ്യാർത്ഥിനി പനി ബാധിച്ച് മരിച്ചു. എരിമല സ്വദേശി പാർവതി (15) ആണ് മരിച്ചത്. കോഴിക്കാട് ചാത്തമംഗലത്താണ് സംഭവം.
പനി ബാധിച്ചതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് പത്താം ക്ലാസുകാരി മരിച്ചത്. അതേ സമയം സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സ്വയം ചികിത്സ അരുതെന്നും ഡോക്ടറുടെ നിർദ്ദേശങ്ങൾ പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ട്. സംസ്ഥാനത്ത് പകർച്ചപ്പനി ബാധിച്ച് നിരവധിപ്പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
Discussion about this post