മൂന്ന് രാജ്യങ്ങളിലേക്ക് ഒരു യാത്ര പോയാലോ …. അതും ഒരേ സമയം മിനിറ്റുകളുടെ വ്യത്യാസത്തിൽ പോയലോ… ഇത് എന്താണ് പറയുന്നത് എന്ന് തോന്നുന്നുണ്ടാവുമല്ലേ… ? എന്നാൽ സത്യമാണ്. ലോകത്തിൽ അങ്ങനെയൊരു സ്ഥലമുണ്ട് .
യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലന്റിലെ ബേസെൽ എന്ന നഗരത്തിലാണ് ഈ അത്ഭുതമുള്ളത് .
അവിടെ എത്തിയാൽ വെറും പത്ത് സെക്കന്റ് കൊണ്ട് മൂന്ന് രാജ്യങ്ങളിൽ കാലെടുത്തുവയ്ക്കാൻ സാധിക്കും. അതും സ്വിറ്റ്‌സർലാന്റ് ഫ്രാൻസ് ജർമ്മനി എന്നീ രാജ്യങ്ങളിലാണ് നിമിഷ നേരം കൊണ്ട് പോവാൻ സാധിക്കുന്നത്. അത് എങ്ങനെ എന്ന് വെച്ചാൽ ഈ മൂന്ന് രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന നഗരമാണ് ബേസെൽ. നഗരത്തിന്റെ പ്രാന്ത പ്രദേശത്താാണ് മൂന്ന് രാജ്യങ്ങളുടെയും സംഗമം.
ഏതൊരു യാത്രാപ്രേമിയ്ക്കും സവിശേഷമായൊരു തൃപ്തിയും കൗതുകവും നൽകുന്നതാണ് ബേസെൽ നഗരത്തിന്റെ ഈ പ്രത്യേകത . സ്വപ്ന സുന്ദര മനോഹര പ്രകൃതിയാൽ സമ്പന്നമാണ് സ്വിറ്റ്‌സർലൻഡ്. അതുപോലെ തന്നെ ലോകത്തിലെ തന്നെ വളരെ ചിലവേറിയ രാജ്യവുമാണിത്. വ്യക്തമായ പ്ലാനിങ്ങോടുകൂടി കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ ചിലവ് ചുരുക്കി ഇവിടം സൻർശിക്കാം. എന്നാൽ ചില ടിക് ടോക് ഇൻഫ്ളുവൻസർമാർ 149 പൗണ്ടിൽ വിമാനകൂലി, താമസം, ഭക്ഷണം ഇവയെല്ലാം ഉൾപ്പെടുത്താൻ കഴിഞ്ഞതായി അവകാശപ്പെടുന്നുണ്ട് .
Discussion about this post