കൊച്ചി: പൃഥ്വിരാജിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അമ്മയും നടിയുമായ മല്ലിക സുകുമാരൻ.അവാർഡ് നേട്ടം പൃഥ്വിരാജിന്‍റെ അധ്വാനത്തിനുള്ള പ്രതിഫലമാണ്. സിനിമക്കായി പൃഥ്വിരാജ് ഒരുപാട് കഷ്ടപ്പെട്ടു. മൃഗങ്ങളുടെ കൂടെ കഴിഞ്ഞ് കരച്ചിൽ വരെ വേറെ സ്റ്റൈലിലാക്കിയെന്ന് മല്ലിക സുകുമാരൻ പറഞ്ഞു.
അവസാനപട്ടികയില്‍ പേരുണ്ടെന്നു പലരും പറഞ്ഞിരുന്നെന്നും,പൃഥ്വിക്ക് അവാര്‍ഡ് കിട്ടാനായി പ്രാര്‍ഥിച്ചിരുന്നെന്നും മല്ലിക കൂട്ടിച്ചേർത്തു.സത്യം പറഞ്ഞാല്‍ അവാര്‍ഡ് കിട്ടിയാലും ഇല്ലെങ്കിലും വലിയ സങ്കടങ്ങളൊന്നും പറയുന്ന ആളല്ല ഞാന്‍. എന്നാൽ ഇത്തവണ എന്‍റെ മോന്‍റെ കഷ്ടപ്പാട് ആലോചിക്കുമ്പോൾ അവന് അംഗീകാരം ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അവാർഡ് കിട്ടിയില്ലെങ്കിൽ സങ്കടമായേനെ എന്ന് മല്ലിക വ്യക്തമാക്കി.
Discussion about this post