തിരുവനന്തപുരം : മങ്കിപോക്‌സ് പകർച്ചവ്യാധി പടർന്നുപിടിക്കുന്നു. ലോകത്തെ 116 രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത് സാഹചര്യത്തിൽ കേരളവും ജാഗ്രതയിൽ. ഓട്ടേറെ രാജ്യാന്തര യാത്രക്കാർ ഇന്ത്യയിൽ എത്തുന്നതു കണക്കിലെടുത്താണ് ജാഗ്രതാ നിർദേശം പുറപ്പെടിവിച്ചിരിക്കുന്നത്. പുറത്ത് നിന്ന് വരുന്നവരുമായി സമ്പർക്കത്തിലുള്ളവർ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിർദേശിച്ചു.
ഇന്ത്യയിൽ ആദ്യമായി 2022 ജൂലൈ 14 നാണ് കേരളത്തിൽ മങ്കി പോക്സ് റിപ്പോർട്ട് ചെയ്തത്. . യുഎഇയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസ്സുകാരനാണ് രോഗലക്ഷണം കണ്ടെത്തിയത്. ചികിത്സയെത്തുടർന്ന് ഇയാൾ രോഗമുക്തി നേടിയിരുന്നു.
മുൻപ് കെനിയയിൽ കണ്ടെത്തിയ മങ്കിപോക്സിന്റെ ക്ലേഡ്2ബി ലകഭേദം ഭീതി വിതച്ചിരുന്നു. അതിനേക്കാൾ തീവ്രവും വ്യാപനശേഷി ഏറിയതുമാണ് നിലവിൽ പടരുന്ന ക്ലേഡ് 1 വകഭേദം. ലോകത്ത് ഇതിനോടകം ഒരു ലക്ഷത്തോളം പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ടുകൾ.
Discussion about this post