തിരുവനന്തപുരം: ചെമ്പഴന്തി എസ്എൻ കോളേജിൽ അദ്ധ്യാപകനെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ സസ്‌പെൻഡ് ചെയ്‌തേക്കും. ഇവർക്കെതിരെ നടപടി സ്വീകരിക്കാൻ കോളേജ് കൗൺസിൽ യോഗത്തിൽ തീരുമാനമായി. അദ്ധ്യാപകൻ ബിജുവാണ് നാലംഗ സംഘത്തിന്റെ ആക്രമണത്തിന് ഇരയായത്.
സംഭവത്തിന് പിന്നാലെ ഇന്നലെയാണ് കൗൺസിൽ യോഗം ചേർന്നത്. വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് നാളെ പുറത്തിറങ്ങും. അതേസമയം നാല് എസ്എഫ്‌ഐക്കാരും ഒളിവിലാണ്.
നാലംഗ സംഘം എത്തിയ ബൈക്ക് കോളേജ് വളപ്പിൽ കേറ്റിയത് ബിജു തടഞ്ഞിരുന്നു. ഇതിനാണ് എസ്എഫ്‌ഐ പ്രവർത്തകർ അദ്ദേഹത്തെ മർദ്ദിച്ചത്. പരിക്കേറ്റ അദ്ധ്യാപകൻ ആശുപത്രിയിൽ ചികിത്സ തേടിയതോടെ സംഭവം വലിയ വാർത്തയാകുകയായിരുന്നു. സംഭവത്തിൽ വിദ്യാർത്ഥികൾക്കെതിരെ കഴക്കൂട്ടം പോലീസ് കേസ് എടുത്തിട്ടുണ്ട്. ഇവർക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
Discussion about this post