എറണാകുളം: നടൻ മോഹൻലാൽ ആശുപത്രിയിൽ. കടുത്ത പനിയെയും ശ്വാസം മുട്ടലിനെയും തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ ചികിത്സ തേടിയത്. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
കഴിഞ്ഞ ദിവസം ആണ് നടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് നടൻ ഉള്ളത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ അണുബാധ സ്ഥിരീകരിച്ചിട്ടുണ്ട്. അഞ്ച് ദിവസം അദ്ദേഹത്തിന് പൂർണ വിശ്രമം ആണ് ആശുപത്രി നിർദ്ദേശിച്ചിരിക്കുന്നത്. കുറച്ച് കാലത്തേയ്ക്ക് ആൾക്കൂട്ടങ്ങളിൽ നിന്നും വിട്ട് നിൽക്കണം എന്നും അദ്ദേഹത്തിന് നിർദ്ദേശമുണ്ട്.
അതേസമയം മോഹൻലാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാർത്തകൾ പുറത്തുവന്നതോടെ ആരാധകർ ആശങ്കയിലായി. എത്രയും വേഗം അദ്ദേഹം സുഖം പ്രാപിക്കട്ടെ എന്നാണ് ആരാധകർ പ്രാർത്ഥിക്കുന്നത്. നിലവിൽ എംപുരാന്റെ ഷൂട്ടിംഗ് തിരക്കിലാണ് മോഹൻലാൽ. ഗുജറാത്തിലെ ഷൂട്ടിംഗ് കഴിഞ്ഞ ശേഷം കഴിഞ്ഞ ദിവസം ആയിരുന്നു അദ്ദേഹത്തിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്.
Discussion about this post