ന്യൂയോർക്ക്: ഇസ്ലാമിസ്റ്റുകളുടെ പ്രതിഷേധങ്ങളെ കാറ്റിൽ പറത്തി നൂയോർക്ക് നഗരത്തിൽ രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് പ്രദർശിപ്പിച്ച് ഹൈന്ദവ വിശ്വാസികൾ. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിൽ ആയിരുന്നു രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് പ്രദർശിപ്പിച്ചത്. അമേരിക്കയിലെ വിശ്വഹിന്ദു പരിഷതിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി.
രാമക്ഷേത്രത്തിന്റെ ഫ്‌ളോട്ട് അവതരിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ അമേരിക്കയിലെ മുസ്ലീം സംഘടനകൾ രംഗത്ത് എത്തിയിരുന്നു. ഫ്‌ളോട്ട് പ്രദർശിപ്പിക്കുന്നത് മുസ്ലീം വിരുദ്ധം ആണെന്നായിരുന്നു ഇവർ ഉയർത്തിയ പ്രധാന ആക്ഷേപം. ബാബറി മസ്ജിദ് തകർത്തതിനെ മഹത്വവത്കരിക്കുന്നത് ഫ്‌ളോട്ട് എന്നും ഇവർ ആരോപിച്ചിരുന്നു. ഫ്‌ളോട്ട് പരിപാടിയിൽ ഉൾപ്പെടുത്തരുത് ആവശ്യപ്പെട്ട് ഇസ്ലാമിക സംഘടനകൾ ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസ്, ന്യൂയോർക്ക് ഗവർണർ കാത്തി ഹോച്ചുകൽ എന്നിവർക്ക് ഇതിന് പിന്നാലെ ഇവർ കത്തും നൽകി. എന്നാൽ ഇതെല്ലാം മറികടന്നുകൊണ്ടായിരുന്നു വിശ്വ ഹിന്ദു പരിഷത് ഫ്‌ളോട്ട് അവതരിപ്പിച്ചത്. കൗൺസിൽ ഓഫ് അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ്, ഇന്ത്യൻ അമേരിക്കൻ മുസ്ലീം കൗൺസിൽ എന്നിവർ കത്ത് നൽകിയവരിൽ ഉൾപ്പെടുന്നു.
വിശ്വഹിന്ദു പരിഷത് ആണ് ഫ്‌ളോട്ട് അണിയിച്ചൊരുക്കിയത്. പൂമാലകളും കാവികൊടികളും ഫ്‌ളോട്ടിൽ സ്ഥാപിച്ചിരുന്നു. ഇതിന് പുറമേ ഹിന്ദുക്കൾ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞ് ത്രിവർണപതാകയും ഏന്തി ഫ്‌ളോട്ടിനൊപ്പം നൃത്തം ചെയ്യുകയും ചെയ്തിരുന്നു.
Discussion about this post