ഡല്‍ഹി: അസഹിഷ്ണുത വിവാദത്തെ തുടര്‍ന്ന് വിവിധ കമ്പനികള്‍ പരസ്യക്കാരാറുകളില് നിന്ന് പിന്‍വാങ്ങുന്നത് അമീര്ഖാന് തിരിച്ചടിയായി. സ്നാപ്ഡീല്‍ കരാര്‍ അവസാനിപ്പിച്ചതോടെ തന്റെ കരിയറില്‍ ഇത് ആദ്യമായി പരസ്യങ്ങളുടെയൊന്നും ഭാഗമാകാതെ തുടരേണ്ട അവസ്ഥയിലാണ് അമീര്‍ ഖാന്. കരാറുകളില്‍ നിന്നെല്ലാം ഒഴിവാക്കപ്പെട്ടെങ്കിലും ഇപ്പോഴും ഏറ്റവും താരമൂല്യത്തില്‍ ഇടിവില്ലെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പുതിയ ചിത്രം പരാജയപ്പെട്ടാല്‍ താരമൂല്യത്തിനും വലിയ ഇടിവ് ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.
അമീര്‍ ഖാന് ഉത്തരവാദിത്വമുള്ള നടനാണ്, സിനിമയ്ക്ക് ഉപരിയായി സാമൂഹ്യകാര്യങ്ങളില്‍ ഇടപെടുന്ന നടനാണ് അമീറെന്ന് ബല് അഡ്വര്‍ടൈസിംഗ് ഏജന്‍സിയുടെ എക്സിക്യൂട്ടീവ് ക്രിയേറ്റീവ് ഡയറക്ടര്‍ വി. സുനില്‍ പറഞ്ഞു. ഒരു ചത്രം ഹിറ്റാകുന്നതോടെ എല്ലാ പരസ്യചിത്ര നിര്‍മ്മാതാക്കളും അമീറിന്റെ പിന്നാലെ പായുമെന്നും സുനില്‍ പറയുന്നു.
Discussion about this post