തിരുവനന്തപുരം: സിനിമാ മേഖലയിലെ ചൂഷണങ്ങളെ കുറിച്ച് പരിശോധിക്കാൻ നിയോഗിച്ച ഹേമ കമ്മിറ്റി റിപ്പോർട്ടിലൂടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ. സിനിമാ മേഖലയിലേയ്ക്ക് കടന്ന് വരുന്ന സ്ത്രീകൾ നേരിടുന്നത് സമാനതകളില്ലാത്ത ചൂഷണങ്ങളാണെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ഭയം കൊണ്ടാണ് പോലീസിൽ പരാതി നൽകാത്തത്. പരാതിപ്പെട്ടാൽ പിന്നെ കൊടിയ പീഡനമാണ് ഉണ്ടാകുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
സിനിമ സെറ്റിലുള്ള റൂമുകളുടെ വാതിലുകളിൽ രാത്രിയിൽ ശക്തമായി മുട്ടി വിളിക്കും. വാതിൽ പൊളിച്ച് അകത്ത് കയറുമെന്ന് ഭയന്നാണ് മുറികളിൽ കഴിയാറ്. സിനിമ സെറ്റുകളിൽ ശുചിമുറി സൗകര്യങ്ങൾ പോലുമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു.
മാഫിയ സംഘമാണ് സിനിമാ ലോകത്തെ നിയന്ത്രിക്കുന്നത്. സനിമയിൽ നിന്നും ഒഴിവാക്കുമെന്ന് ഭയന്ന് പലരും ഒന്നും പുറത്ത് പറയാറില്ല. കരാറില്ലാത്ത തരത്തിൽ ശരീര പ്രദർശനവും ലിപ്‌ലോക്ക് സീനുകളും ചെയ്യേണ്ടി വരാറുണ്ടെന്നും ഹേമ കമ്മിറ്റിയ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട്.
Discussion about this post