തിരുവനന്തപുരം: സിനിമാ സെറ്റുകളിൽ നടിമാർ നേരിടുന്ന ബുദ്ധിമുട്ടുകൾ വ്യക്തമാക്കി ഹേമ കമ്മിറ്റി റിപ്പോർട്ട്. സെറ്റുകളിൽ ഇവർക്കായി മതിയായ ശുചിമുറി സംവിധാനം പോലും ഉണ്ടാകാറില്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സിനിമാ രംഗത്ത് ജൂനിയർ ആർട്ടിസ്റ്റുമാർ നേരിടുന്നത് വലിയ വിവേചനം ആണ് എന്നും റിപ്പോർട്ടിൽ പറയുന്നു.
പുറത്ത് ഷൂട്ടിംഗ് ഉണ്ടാകുമ്പോൾ മൂത്രമൊഴിക്കാനും മറ്റും വലിയ ബുദ്ധിമുട്ടാണ് നടിമാർ നേരിടുന്നത്. ഇവർക്ക് മൂത്രമൊഴിക്കാനോ വസ്ത്രം മാറാനോ ഉള്ള സൗകര്യം സെറ്റുകളിൽ ഉണ്ടാകാറില്ല. കുറ്റിച്ചെടികളുടെയും മരങ്ങളുടെയും മറവാണ് ഇവർ ഉപയോഗിക്കാറ്. വസ്ത്രം മാറുന്നതിനും സമാന ബുദ്ധിമുട്ടാണ് നേരിടുന്നത്. സാരി ഉപയോഗിച്ച് മറച്ചുകൊണ്ടായിരുന്നു ഇവർ വസ്ത്രം മാറുക.
ജൂനിയർ ആർട്ടിസ്റ്റുകൾ വലിയ ചൂഷണം ആണ് നേരിടുന്നത്. ഇവരെ പണിയെടുപ്പിച്ച് ബുദ്ധിമുട്ടിയ്ക്കുകയാണ്. രാവിലെ ഏഴ് മണിയ്ക്ക് ജോലിയ്ക്ക് കയറിയാൽ പിറ്റേ ദിവസം രണ്ട് മണിയ്ക്കാണ് ഇവരെ പോകാൻ അനുവദിക്കുക. എന്നാൽ അധിക ജോലിയ്ക്ക് ഇവർക്ക് പണം നൽകില്ല. ഇവർക്ക് വിശ്രമിക്കാനുള്ള സൗകര്യം ഉണ്ടാകാറില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
Discussion about this post