സിനിമ മേഖലകളിൽ മാത്രമല്ല എല്ലാം മേഖലകളിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് എന്ന് നടൻ മഹേഷ്. സിനിമ മേഖല ആയത് കൊണ്ട് മാത്രമാണ് ഇത് പുറത്ത് വന്നത് . റിപ്പോർട്ട് അനുഭവപൂർവ്വം സ്വീകരിക്കുകയാണ്. റിപ്പോർട്ട് കൂടുതൽ പഠിച്ചു വരികയാണ് എന്ന് നടൻ പറഞ്ഞു.
ഒരുപാട് ദുരനുഭവങ്ങൾ സിനിമ മേഖലയിൽ ഉണ്ടാകുന്നുണ്ട്. പ്രത്യേകിച്ച് സ്ത്രീകൾക്ക്. എന്നോട് തന്നെ പല നടിമാരും ദുരനുഭവം പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്തിനാണ് മൊഴി കൊടുത്തവർ റിപ്പോർട്ട് പുറത്ത് വരുന്നതിൽ ഭയക്കുന്നത്. മൊഴി കൊടുത്തവർ തന്നെയാണ് റിപ്പോർട്ട് പുറത്ത് വരുന്നതിൽ എതിർക്കുന്നത്. അവർ എന്താണ് പറഞ്ഞത് എന്ന് അവർക്ക് തന്നെ അറിയാം . പിന്നെ എന്തിനാണ് എതിർക്കുന്നത.് മൊഴി കൊടുത്തതിന് ശേഷം എന്തിനാണ് അവർ ഇതിനെ പേടിക്കുന്നത് എന്നും നടൻ മഹേഷ് ചോദിച്ചു.
സ്ത്രീകൾക്ക് വേണ്ടി സംസാരിക്കുന്ന പുരുഷൻമാരുടെ അവസ്ഥയും വളരെ മോശമാണ് എന്നും റിപ്പോർട്ടിൽ വ്യക്തമായി പറയുന്നുണ്ട്. സ്ത്രീകൾക്ക് വേണ്ടി പ്രതിഷേധിക്കുന്നവൻ വീട്ടിലിരിക്കേണ്ടി വരുന്ന അവസ്ഥയാണ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post