എറണാകുളം: ഹേമ കമ്മീഷൻ റിപ്പോർട്ടിൽ ഞെട്ടാനൊന്നും ഇല്ലെന്ന് നടിയും ഡബ്ല്യുസിസി അംഗവുമായ രേവതി. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇത്രയും ഗൗരവതരമായ സാഹചര്യം ആണ് നിലനിൽക്കുന്നത് എന്നാണ് ഡബ്ല്യുസിസി പറഞ്ഞത് എന്നും നടി പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഞെട്ടാൻ ഒന്നുമില്ല. ഞങ്ങൾക്ക് അറിയാവുന്ന കാര്യങ്ങളാണ് ഇതിലുള്ളത്. ഗൗരവമേറിയ സാഹചര്യം ആണ് സിനിമാ മേഖലയിൽ ഉള്ളത്. സിനിമാ മേഖലയെ സുരക്ഷിത മേഖലയാക്കണം. അതിന് വേണ്ടിയാണ് ഇത്രയും അധികം കഷ്ടപ്പെട്ടത്. റിപ്പോർട്ട് പുറത്തുവന്നാൽ മാത്രമേ തങ്ങൾക്ക് പലതും ചെയ്യാൻ കഴിയുകയുള്ളൂവെന്നും രേവതി വ്യക്തമാക്കി.
അൽപ്പം താമസിച്ചാണെങ്കിലും നീതി ലഭിച്ചു. ഇപ്പോഴെങ്കിലും റിപ്പോർട്ട് പുറത്തുവിട്ടതിന് സർക്കാരിനോട് നന്ദി പറയുന്നു. റിപ്പോർട്ട് പൂർണമായി വായിച്ചിട്ടില്ല. വായിച്ച ശേഷം ഒരുമിച്ച് തീരുമാനം എടുക്കും. അംഗങ്ങൾ എല്ലാവരും ഒറ്റക്കെട്ടാണെന്നും രേവതി കൂട്ടിച്ചേർത്തു.
Discussion about this post