എറണാകുളം : എല്ലാവർക്കും തുല്യമായ സുരക്ഷ ഉറപ്പാക്കണമെന്ന് നടൻ ആസിഫ് അലി. റിപ്പോർട്ടിന് കുറിച്ച് കൃത്യമായ ധാരണ കിട്ടിയിട്ട് വിശദമായി പ്രതികരിക്കാം എന്ന് ആസിഫ് അലി പറഞ്ഞു.
ബുദ്ധിമുട്ടുണ്ടായ സഹപ്രവർത്തകർക്ക് പൂർണ പിന്തുണ നൽകും. ഇങ്ങനെ ഒരു ബുദ്ധിമുട്ട് അനുഭവിച്ച് റിപ്പോർട്ട് നൽകിയവരുടെ കൂടെ നമ്മൾ എല്ലാവരും ഉണ്ട് എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു.റിപ്പോർട്ടിനെ കുറിച്ച് ഇപ്പോൾ ചെറിയ ധാരണ മാത്രമാണ് കിട്ടിയിരിക്കുന്നത്. കൃത്യമായ ഒരു ധാരണ കിട്ടിയിട്ട് ഇതിൽ കൂടുതൽ പ്രതികരിക്കുന്നതാണ് നല്ലത് എന്നും നടൻ പറഞ്ഞു.
മറ്റ് സംഘടനകളുമായി ചേർന്ന് ആലോചിച്ച് ശേഷമേ അമ്മ പ്രതികരിക്കുകയുള്ളൂ എന്ന് അമ്മ ജനറൽ സെക്രട്ടറി നടൻ സിദ്ധിഖ്പ്രതികരിച്ചിരുന്നു. വളരെ സെൻസിറ്റീവായി കൈകാര്യം ചെയ്യേണ്ട വിഷയമാണിത് എന്നും സിദ്ധിഖ് ചൂണ്ടിക്കാട്ടി.
എന്ത് രീതിയിലാണ് വിവേചനം, ആരാണ് പരാതിപ്പെട്ടതെന്നും ആർക്കെതിരെയാണ് പരാതിപ്പെട്ടതെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കേണ്ടതുണ്ട്. എന്തെങ്കിലും അറിഞ്ഞ് പ്രതികരിക്കാൻ സാധിക്കില്ലെന്നും സിദ്ധിഖ് പറഞ്ഞു. നിരവധി പേജുകൾ ഉള്ള റിപ്പോർട്ടാണിത്. അതിൽ ചില ഭാഗങ്ങൾ മാത്രമാണ് ചാനലുകൾ പുറത്ത് വിടുന്നത്. അതുകൊണ്ട് തന്നെ നന്നായി പഠിച്ച ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കാം. എല്ലാം പഠിച്ച ശേഷം ചെയ്യാൻ പറ്റുന്നതെല്ലാം ചെയ്യും എന്നും അദ്ദേഹം പറഞ്ഞിരുന്നു.
Discussion about this post