തിരുവനന്തപുരം: സിനിമാ മേഖലയിലെ സമാനതകളില്ലാത്ത ചൂഷണങ്ങളിലേയ്ക്കാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വിരൽ ചൂണ്ടുന്നത്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ പ്രതികരിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടിയും ഡബ്ല്യുസിസി അംഗവുമായ റിമ കല്ലിങ്കൽ. ഏറെ നാളത്തെ കഷ്ടപ്പാടിന്റെ ഫലമാണ് ഇപ്പോൾ പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോർട്ടെന്ന് റിമ പറഞ്ഞു.
255 പേജുള്ള റിമപ്പാർട്ട് ആണ് പുറത്ത് വന്നിരിക്കുന്നത്. മുഴുവനും വായിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്താണ് സജസ്റ്റ് ചെയ്യുന്നത് എന്ന് നോക്കേണ്ടതുണ്ട്. തങ്ങളും ഇതുവരെ മുഴുവൻ വായിച്ചിട്ടില്ലെന്നും റിമ വ്യക്തമാക്കി.
‘നാല് കൊല്ലമായി ഞങ്ങളും റിപ്പോർട്ട് ചോദിക്കുന്നു. ഞങ്ങൾക്കും ഇപ്പോഴാണ് റിപ്പോർട്ട് കിട്ടുന്നത്. കൃത്യമായി വായച്ച് മനസിലാക്കിയതിന് ശേഷം എന്തായാലും ഞങ്ങൾ പ്രതികരിക്കും. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരുടെ വർഷങ്ങളുടെ ചോരയും നീരുമാണ് ഈ റിപ്പോർട്ട്. ലൈഫും കരിയറുമെല്ലാം കളഞ്ഞിട്ടുള്ള കളിയാണ്’- റിമ കൂട്ടിച്ചേർത്തു.
Discussion about this post