മുംബെെ: താരിഫ് വർദ്ധനവിനെ തുടർന്ന് വിട്ട് പോയ ഉപഭോക്താക്കളെ തിരികെയെത്തിക്കാൻ റിലയൻസ് ജിയോ. പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാൻ അവതരിപ്പിച്ചാണ് വീണ്ടും ടെലികോം കമ്പനി ഉപഭോക്താക്കളെ ആകർഷിക്കുന്നത്. നിലവിലെ ഉപഭോക്താക്കൾ പുതിയ റീചാർജ് പ്ലാൻ ഇതിനോടകം തന്നെ ഏറ്റെടുത്തുകഴിഞ്ഞു.
ഡാറ്റ വാരിക്കോരി തരുന്ന പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ പ്ലാൻ ചെയ്താൽ 14 ദിവസം പരിധിയില്ലാതെ അതിവേഗ ഇന്റർനെറ്റ് ആസ്വദിക്കാം. ഇന്റർനെറ്റ് വളരെ അധികം ആവശ്യമായവർക്ക് ഏറെ ഉപകാരപ്രദമായ പ്ലാനാണ് ഇത്. ഈ റീചാർജിനൊപ്പം മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ജിയോ ടിവി, ജിയോ സിനിമ, ജിയോ ക്ലൗഡ് എന്നിവയുടെ സേവനങ്ങളാണ് അധികമായി ലഭിക്കുക.
198 രൂപയുടെ റീചാർജ് പ്ലാൻ ആണ് ഇത്. 15 ദിവസത്തേയ്ക്ക് അൺലിമിറ്റഡ് 5 ജി ഡാറ്റയാണ് ഇതിലൂടെ ലഭിക്കുക. ഇതിന് പുറമേ 2 ജി ബി 4 ജി ഡാറ്റയും ഉപഭോക്താക്കൾക്ക് ലഭിക്കും. പരിധിയില്ലാത്ത കോളാണ് ഈ റീചാർജിന്റെ മറ്റൊരു ആകർഷണം. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും.
ഒറ്റയടിയ്ക്ക് താരിഫിൽ 50 ലധികം രൂപയുടെ വർദ്ധനവ് ആയിരുന്നു ജിയോ വരുത്തിയത്. ഇതേ തുടർന്ന് ഉപഭോക്താക്കൾ വ്യാപകമായി ജിയോ സിം കാർഡുകൾ ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്തിരുന്നു. ഇത് വലിയ നഷ്ടമാണ് കമ്പനിയ്ക്ക് ഉണ്ടാക്കിയത്. ഇതിന് പിന്നാലെയാണ് പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്.
Discussion about this post