പാലക്കാട്: ആർഎസ്എസ് അഖില ഭാരതീയ സമന്വയ ബൈഠക് പാലക്കാട് ചേരും. ഓഗസ്റ്റ് 31, സെപ്തംബർ ഒന്ന്, രണ്ട് തിയതികളിലാണ് ബൈഠക് നടക്കുക. വർഷത്തിൽ ഒരു പ്രാവശ്യം ആർഎസ്എസ്, വിവിധ ക്ഷേത്ര സംഘടനകളുടെ പ്രധാന ഭാരവാഹികൾ ഒത്തുചേരുന്ന മൂന്ന് ദിവസത്തെ യോഗമാണ് സമന്വയ ബൈഠക് .
കഴിഞ്ഞ വർഷം പൂനെയിലാണ് ഈ യോഗം ചേർന്നത്. എല്ലാ സംഘടനകളും അതത് പ്രവർത്തന മേഖലകളിലെ വിവരങ്ങൾ ബൈഠക്കിൽ പങ്കുവയ്ക്കുമെന്ന് ആർ എസ് എസ് അഖില ഭാരതീയ പ്രചാർ പ്രമുഖ് സുനിൽ ആംബേക്കർ പറഞ്ഞു.
സർസംഘചാലക് ഡോ. മോഹൻ ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹസർകാര്യവാ ഹുമാരായ ഡോ. കൃഷ്ണഗോപാൽ, സി.ആർ. മുകുന്ദ , അരുൺ കുമാർ, അലോക് കുമാർ, രാംദത്ത് ചക്രധർ, അതുൽ ലിമയെ തുടങ്ങിയ പ്രമുഖ കാര്യകർത്താക്കൾ പങ്കെടുക്കും.
രാഷ്ട്ര സേവികാ സമിതി, വനവാസി കല്യാണാശ്രമം, വിശ്വഹിന്ദു പരിഷത്ത്, എ ബി വി പി, ബിജെപി, ഭാരതീയ കിസാൻ സംഘ് , ബിഎംഎസ് അടക്കം 32 വിവിധ ക്ഷേത്ര സംഘടനകളുടെ ദേശീയ അധ്യക്ഷൻ, സംഘടനാ സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിക്കുന്നവരാണ് ബൈഠക്കിൽ പങ്കെടുക്കുക.













Discussion about this post