മുംബൈ: വിദ്യാർത്ഥിനികളെ അശ്ലീല വീഡിയോകൾ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്ത കേസിൽ അദ്ധ്യാപകൻ അറസ്റ്റിൽ. മഹാരാഷ്ട്രയിലെ അഗോള ജില്ലയിലാണ് സംഭവം. ആറ് കുട്ടികളാണ് ചൂഷണത്തിനിരയായത്.
47കാരനായ പ്രമോദ് സർദാർ ആണ് അറസ്റ്റിലായത്. പെൺകുട്ടികൾ രക്ഷിതാക്കളോട് പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ചൂഷണത്തിനിരയായ വിദ്യാർത്ഥിനികളിലൊരാൾ ചൈൽഡ് വെൽഫെയർ സെന്ററിലെ നമ്പറിൽ വിളിച്ച് സംഭവം അധികൃതരെയും അറിയിച്ചു. അധികൃതരുടെയും രക്ഷിതാക്കളുടെയും പരാതിയെ തുടർന്ന് പോലീസ് പ്രതിയെ കസ്റ്റഡയിലെടുത്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
കഴിഞ്ഞ നാല് മാസമായി അദ്ധ്യാപകൻ കുട്ടികളെ ചൂഷണം ചെയ്യുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. പ്രതിക്കെതിരെ കർശന നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ മുന അംഗം ആശ മിർഗെ ആവശ്യപ്പെട്ടു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.
Discussion about this post