‘ഗോഡ് ഓഫ് ഡിസ്ട്രക്ഷൻ'(നാശത്തിന്റെ ദൈവം) എന്ന് ശാസ്ത്രലോകം വിളിക്കുന്ന അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയിലേയ്ക്ക് പാഞ്ഞടുക്കുന്നു റിപ്പോർട്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിക്കരികിലൂടെ അതിവേഗതയിൽ കടന്നുപോകുമെന്നാണ് കണ്ടെത്തൽ. ഇതിന്റെ വേഗതയിൽ ക്രമാധീതമായ വർദ്ധനവുണ്ടായിട്ടുള്ളതായും ശാസ്ത്രലോകം പറയുന്നു.
2029 ഏപ്രിൽ 13ന് അപ്പോഫിസ് ഛിന്നഗ്രഹം ഭൂമിയ്ക്ക് 32,000 കിലോമീറ്റർ അടുത്തുകൂടി കടന്നുപോകും. അതായത് മറ്റ് ഉപഗ്രഹങ്ങളെക്കാൾ അടുത്ത് അവയ്ക്കിടയിലൂടെയായിരിക്കും ഇതിന്റെ സഞ്ചാരം. യൂറോപ്പ്, ആഫ്രക്ക, പശ്ചിമ ഏഷ്യ എന്നീ രാജ്യങ്ങൾക്ക് നഗ്ന നേത്രങ്ങളിലൂടെ ഇതിനെ കാണാൻ സാധിക്കും. 1100 അടി വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയ്ക്ക് ചരത്രത്തിൽ ഇതുവരെ ഭൂമിയിലേയ്ക്ക് വന്നിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വസ്തുവാണ്. ഛിന്നഗ്രഹത്തിന്റെ ഘടന, സഞ്ചാരപഥം എന്നിവയെക്കുറിച്ച് പഠിക്കാൻ ശാസ്ത്രഞ്ജർക്ക് ലഭിക്കുന്ന ഉചിതമായ അവസരമായി ഇതിനെ കണക്കാക്കുന്നു.
നാസ ഉൾപ്പെടെയുള്ള ബഹിരാകാശ ഏജൻസികൾ മുഴുവനും അപ്പോഫിസിനെ കുറിച്ച് പഠിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. OSIRIS- APEX പേടകം ഇതിനോടൊപ്പം സഞ്ചരിച്ച് ഛിന്നഗ്രഹത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും.
Discussion about this post