ഇക്കാലത്ത് പ്രായഭേതമന്യേ എല്ലാവരും നേരിടുന്ന പ്രശ്‌നമാണ് നര. ഇതിനെ ഒരു സൗന്ദര്യ പ്രശ്‌നമായി കണക്കാക്കുന്നവരാണ് എല്ലാവരും. നര മാറ്റാനായി ലോകത്തിലുള്ള പല വസ്തുക്കളും പരീക്ഷിച്ച് മടുത്ത് ഒടുവിൽ ഡൈ തന്നെ ആശ്രയം എന്ന് വിചാരിക്കുന്നവരാണ് പതിവ്. ഡൈ ചെയ്ത് മടുത്ത് ഒടുവിൽ അതും വേണ്ടെന്ന് വച്ച് നര വച്ച് തന്നെ ജീവിക്കുന്നവരും ഉണ്ട്.
എന്താണ് നമുക്കെല്ലാം ചെറുപ്പത്തിൽ തന്നെ നര വരാനുള്ള കാരണമെന്ന് നമുക്കൊന്ന് നോക്കാം. പെട്ടെന്ന് മുടി നരയ്ക്കുന്നതിന്റെ കാരണം ഒരഒപക്ഷേ ശരീരത്തിൽ കോപ്പറിന്റെ കുറവായിരിക്കും. പ്രത്യേകിച്ച് കുട്ടികളിൽ ഉണ്ടാകുന്ന നരയുടെ കാരണം ഇതാണ്. മുടിയ്ക്ക് കറുപ്പ് നൽകുന്ന ഘടകമാണ് മെലാനിൻ. മെലാനിൻ ഉത്പാദനത്തിന് കോപ്പർ അത്യാവശ്യമാണ്.
മുടി കൊഴിച്ചിലിനും മുടിയും ആരോഗ്യം ഇല്ലാതാക്കുന്നതിനും കാരണമായ മറ്റൊരു കാര്യമാണ് ഫെറിറ്റിൻ എന്ന രക്തത്തിലെ ഘടകം. ക്ഷീണം, ഹൃദയമിടിപ്പ കൂടുക, പടികളും മറ്റും കയറുമ്പോൾ ബുദ്ധിമുട്ട് അനുഭവപ്പെടുക എന്നതെല്ലാം ഫെറിറ്റിൻ കുറയുന്നതിന്റെ കാരണമാകാം. രക്തത്തിലെ അയേൺ, ഫൈറിറ്റിൻ, കോപ്പർ എന്നിവയെല്ലാം ചേർന്നാണ് മുടിയ്ക്ക് കറുപ്പ് നൽകുന്നത്. പ്രോട്ടീൻ കുറവും മുടി നരക്കുന്നതിന് മറ്റൊരു കാരണമാണ്. കത്സ്യം കുറവും വൈറ്റമിൻ ഡിയുടെ കുറവുമെല്ലാം മുടി നരക്കുന്നതിന് കാരണമാകും.
ആവശ്യത്തിന് വ്യായാമവും പോഷകങ്ങളും വ്യായാമവും വെള്ളവുമെല്ലാം മുടിയുടെ ആരോഗ്യത്തിന് ഏറെ പ്രധാന്യമാണ്. സ്‌ട്രെസും മുടി നരയ്ക്കാൻ കാരണമാകും. സ്‌ട്രെസ് കൂടുന്നത് കോർട്ടിസോൾ കൂടുന്നതിന് കാരണമാകും. കോർട്ടിസോൾ കൂടുമ്പോൾ മെലാനിൻ കുറയുന്നു. ഇതിനോടൊപ്പം അന്തരീക്ഷ മലിനീകരവും അകാല നരയുടെ കാരണമാണ്.
Discussion about this post