തൃശ്ശൂർ: വെളുത്തൂരിൽ പോത്ത് കുട്ടികളോട് ക്രൂരത. ചെവിയിൽ കമ്പി കൊണ്ട് കുത്തുകയും ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയും ചെയ്തു. കുന്നത്തങ്ങാടി സേവന റോഡിൽ ചിറമ്മൽ ഷാജന്റെ പോത്തുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
കഴിഞ്ഞ ദിവസം ആയിരുന്നു സംഭവം. തച്ചംപള്ളിയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ആയിരുന്നു പോത്തുകുട്ടികളെ മേയാനായി കെട്ടിയിരുന്നത്. വൈകീട്ട് ഇവറ്റകളെ വീട്ടിലേക്ക് കൊണ്ടുപോകാനായി ഷാജൻ എത്തിയപ്പോഴായിരുന്നു ആക്രമിക്കപ്പെട്ടതായി കണ്ടത്. നാല് പോത്തു കുട്ടികളാണ് അദ്ദേഹത്തിനുള്ളത്.
ചെവിയുടെ ഉള്ളിലാണ് കമ്പിയിട്ട് കുത്തിയത്. ആക്രമണത്തിൽ ഇവയ്ക്ക് ചെവിയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ഷാജൻ പോലീസിൽ പരാതി നൽകി. കഴിഞ്ഞ ആഴ്ച ഇവിടെ റെനീഷ് എന്ന വ്യക്തിയുടെ രണ്ട് പോത്ത് കുട്ടികൾക്ക് നേരെയും ആക്രമണം നടന്നിരുന്നു. പോത്തുകുട്ടികളുടെ ശരീരത്തിൽ പൊള്ളലേൽപ്പിക്കുകയായിരുന്നു.













Discussion about this post