മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മഞ്ജു വാര്യർ. 1995ൽ മോഹൻ സംവിധാനം ചെയ്ത ‘സാക്ഷ്യം’ എന്നാണ് ചിത്രത്തിലൂടെയാണ് മഞ്ജു സിനിമയിലെത്തുന്നത്. പിന്നീട് സല്ലാപം, തൂവൽകൊട്ടാരം, കളിവീട്, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയിൽ ഒരു പ്രണയക്കാലത്ത്, കളിയാട്ടം, കന്മദം, ദയ, സമ്മർ ഇൻ ബത്ലഹേം, പത്രം, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങീ ചിത്രങ്ങളിലൂടെ മലയാളത്തിലെ മിന്നും താരമായി ദിലീപുമായുള്ള വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മഞ്ജു, പതിനഞ്ച് വർഷങ്ങൾക്ക് ശേഷം റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘ഹൌ ഓൾഡ് ആർ യു’ എന്ന ചിത്രത്തിലൂടെ ശക്തമായ തിരിച്ചുവരവും നടത്തി. സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന ‘ഫൂട്ടേജ്’ ആണ് മഞ്ജുവിന്റെ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രം.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.പൊതുവെ എന്റെ സിനിമകൾ തിയേറ്ററിൽ വന്നിരുന്ന് കാണുന്നത് ഭൂരിഭാഗവും കുടുംബ പ്രേക്ഷകരാണ്. കുഞ്ഞുങ്ങളും ഗ്രാന്റ് പാരന്റ്സും പാരന്റ്സും എല്ലാവരും അടങ്ങുന്ന കുടുംബം ഒന്നടങ്കമാണ് തിയേറ്ററിലേക്ക് വന്ന് സിനിമ കാണുന്നത്. എന്നാൽ ഈ സിനിമയ്ക്ക് അതിൽ നിന്ന് ഒരു വ്യത്യാസമുണ്ട്’ എന്ന് മഞ്ജു പറയുന്നു.’ഈ സിനിമ 18 പ്ലസ് പ്രേക്ഷകരെ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ്. ഈ ഒരു വിവരം മനസ്സിൽ വച്ചിട്ട് ഉത്തരവാദിത്വത്തോടെ സിനിമ തിയേറ്ററിൽ വന്ന് കാണുക.’ എന്ന് മഞ്ജു പറഞ്ഞു. ‘ഫൂട്ടേജ് 18 പ്ലസ് ആണേ, ശ്രദ്ധിക്കണേ അമ്പാനേ’ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിയ്ക്കുന്നത്.
അതേസമയം സൈജു ശ്രീധരൻ മഞ്ജു വാര്യർ ഒരുമിക്കുന്ന ”ഫൂട്ടേജ്” ഓഗസ്റ്റ് ഇരുപത്തി മൂന്നിന് പ്രദർശനത്തിനെത്തും. ഓഗസ്റ്റ് രണ്ടിന് റിലീസിന് ഒരുങ്ങിയ ഫൂട്ടേജ്, വയനാട് ദുരന്തം മൂലമാണ് നീട്ടിവെച്ചത്. മഞ്ജു വാര്യർക്കൊപ്പം വിശാഖ് നായർ, ഗായത്രി അശോക് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്ന്നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഷിനോസ് നിർവ്വഹിക്കുന്നു. കോ പ്രൊഡ്യൂസർ രാഹുൽ രാജീവ്, സൂരജ് മേനോൻ, ലൈൻ പ്രൊഡ്യൂസർ അനീഷ് സി സലിം, ഷബ്‌ന മുഹമ്മദ്, സൈജു ശ്രീധരൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു.
Discussion about this post