തിരുവനന്തപുരം: മങ്കിപോക്‌സ് ബാധ പടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തും അതീവ ജാഗ്രത. വിമാനത്താവളങ്ങളിൽ ഉൾപ്പെടെ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രി വീണാ ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്.
മങ്കിപോക്‌സ് ബാധ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്കായി നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പ്രകാരം കേരളത്തിലെ മുഴുവൻ വിമാനത്താവളങ്ങളിലും സർവലൈൻസ് ടീം പ്രവർത്തിക്കുന്നുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നുള്ളവർ രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഈ അംഗങ്ങളെ അറിയിക്കണം എന്നും മന്ത്രി പറഞ്ഞു.
2022 ൽ രാജ്യത്ത് തന്നെ ആദ്യമായി മങ്കി പോക്‌സ് സ്ഥിരീകരിച്ചത് കേരളത്തിലാണ്. ഈ സാഹചര്യത്തിൽ സംസ്ഥാന സർക്കാരും എസ്ഒപി പുറത്തിറക്കിയിരുന്നു. ഇത് പ്രകാരമുള്ള എല്ലാ കാര്യങ്ങളും ഉറപ്പ് വരുത്തിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ നടത്താതെ ആശുപത്രികളിൽ ചികിത്സ തേടണം എന്നും മന്ത്രി നിർദ്ദേശിച്ചു.
Discussion about this post