കൊച്ചി: കേരള ഫിലിം ചേംബർ ഓഫ് കൊമേഴ്‌സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സിനിമാനുഭവങ്ങൾ ഓർത്തടുത്ത് പറഞ്ഞ് സദസ്യരെ ചിരിപ്പിച്ച് കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. താൻ പേരുകേട്ട പിണക്കക്കാരനാണന്നും ഒരു ന്യായവും കൂടാതെ ചുമ്മാ പിണങ്ങുമെന്നും താരം പറഞ്ഞു.
ഉണ്ണാതെ എത്രയോ വട്ടം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജിന്റെ സിനിമ ചെയ്യുന്ന സമയത്ത് രാവിലെ ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച് ഉച്ചയ്ക്ക് ആ സെറ്റിൽ നിന്നും ഭക്ഷണം കഴിക്കാതെ രാത്രി 11 മണി വരെ ഇരുന്നിട്ടുണ്ട്.ഊണിന്റെ കൂടെ പഴം തരാത്തതായിരുന്നു കാരണം. അങ്ങനെ പ്രൊഡക്ഷനിലെ പയ്യനോട് പഴം ചോദിച്ചപ്പോൾ അവൻ പറഞ്ഞു വീട്ടിൽ നിന്ന് കൊണ്ടു വരാൻ വേണ്ടി. അത് കേട്ടയുടൻ എനിക്ക് ദേഷ്യം വന്ന്. അപ്പോൾ തന്നെ കഴിക്കാൻ എടുത്ത ചോറിൽ നിന്നും കൈ എടുത്ത് ഞാൻ എണീറ്റു. എങ്കിൽ എനിക്ക് ഇനി പഴം വന്നിട്ട് മതി ഊണ് എന്നും പറഞ്ഞു. ഞാൻ മാത്രമല്ല, എല്ലാവരും എന്റെ ഒപ്പം ഇറങ്ങി. അന്ന് സമരം പ്രഖ്യാപിച്ചു. വൈകുന്നേരം വരെ എനിക്ക് പഴം വന്നില്ല.ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു.അത് ലാഭമായില്ലേ എന്ന് വിചാരിച്ച പ്രൊഡ്യൂസറുണ്ട്’ സുരേഷ് ഗോപി പറയുന്നു.
അതേസമയം സിനിമ പാഷനാണെന്നും അഭിനയിക്കാനായില്ലെങ്കിൽ ചത്തു പോകുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഒറ്റക്കൊമ്പൻ സിനിമയിൽ അഭിനയിക്കാൻ അനുവാദം ചോദിച്ചിട്ടുണ്ടെന്നും സിനിമയിൽ അഭിനയിക്കുന്നതിന്റെ പേരിൽ മന്ത്രിസ്ഥാനം പോയാൽ രക്ഷപ്പെട്ടുവെന്നും അദ്ദേഹം ചടങ്ങിൽ സംസാരിക്കവേ ഹാസ്യരൂപേണ അദ്ദേഹം പറഞ്ഞു
Discussion about this post