ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷം നിരവധി പേരാണ് സിനിമാ മേഖലയിൽ തങ്ങൾ നേരിട്ട അനുഭവങ്ങൾ തുറന്ന് പറഞ്ഞ് മൂന്നോട്ട് വന്നത്. സിനിമാ ജീവിതത്തിനിടെ തനിക്ക് നേരിട്ട അനുഭവങ്ങൾ പലപ്പോഴും വിളിച്ചു പറഞ്ഞിട്ടുള്ള താരമാണ് കെപിഎസി ലളിത. ‘കഥ തുടരും’ എന്ന ആത്മകഥയിലും അവർ തന്റെ അനുഭവങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇപ്പോൾ കെപിഎസി ലളിതയുടെ ആത്മകഥയിലെ ചില ഭാഗങ്ങളാണ് ചർച്ചയാകുന്നത്. സിനിമാ മേഖലയിൽ അധികം ആരുടെയും ഭാഗത്ത് നിന്നും തനിക്ക് മോശം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടില്ല, പക്ഷേ തന്നെ ഏറ്റവും അധികം ഉപദ്രവിച്ച വ്യക്തിയാണ് അടൂർ ഭാസിയെന്നും നടി തന്റെ ആത്മകഥയിൽ പറയുന്നു. പല സിനിമകളിൽ നിന്നും തന്നെ പുറത്താക്കാൻ അടൂർ ഭാസി ശ്രമിച്ചിട്ടുണ്ട്. അതിന് കഴിയാതെ വരുന്ന സാഹചര്യങ്ങളിൽ തന്റെ വേഷങ്ങൾ ചെറുതാക്കാനും ശ്രമിച്ചുവെന്നും ആത്മകഥയിൽ പറയുന്നു.
‘അടൂർ ഭാസി പലപ്പോഴും അതിര് വീട്ട് പെരുമാറിയിട്ടുണ്ട്. ഒരു ദിവസം രാത്രിയായപ്പോൾ അടൂർ ഭാസി വീട്ടിൽ വന്നു. രാത്രി വൈകിയും തിരിച്ചു പോവാൻ തയ്യാറായില്ല. നല്ലപോലെ മദ്യപിച്ചിരുന്നു. എന്തെങ്കിലും ഉള്ളിൽ ചെന്നാൽ പിന്നെ ലളിത ലളിതാമ്മയാകും. ലളിതാമ്മയെ ഞാനിങ്ങനെ കൊണ്ടുനടക്കും എന്ന് പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. ഞാനങ്ങേരെ അനുസരിച്ച് കീഴടങ്ങിയാൽ അങ്ങേർ അഭിനയിക്കുന്ന എല്ലാ ചിത്രങ്ങളും എനിക്ക് തരും. അയാൾക്ക് വീടുണ്ട്. എനിക്ക് വാടക വീട്ടിൽ താമസിക്കേണ്ടി വരില്ല, അവിടെ താമസിക്കാം് യാത്ര ചെയ്യാൻ കാറുണ്ട്. കല്യാണം ഒന്നും കഴിക്കണ്ട. ഒരുമിച്ച് സുഖമായി കഴിയാം.. എന്തൊക്കെ സൗകര്യങ്ങളാണ് കിട്ടാൻ പോകുന്നത്. ഞാന നിന്നെ എങ്ങനെ കൊണ്ടുനടക്കുമെന്നോ.. ഇങ്ങനെയെല്ലാം അയാൾ പുലമ്പിത്തുടങ്ങി’- ആത്മകഥയിൽ ലളിത എഴുതി.
അന്ന് ബഹദൂർക്കയാണ് തന്നെ ഈ സാഹചര്യത്തിൽ നിന്നും രക്ഷിച്ചതെന്ന് കെപിഎസി ലളിത പറഞ്ഞു. സമയം, നാല് മണിയായതോടെ, താൻ ബഹദൂർക്കയുടെ വീട്ടിലെത്തി കാര്യം പറയുകയായിരുന്നു. കരഞ്ഞു പോയിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് കാരുണ്യം നിറഞ്ഞു. എന്ത് സഹായത്തിനും ഞാനില്ലേ എന്ന് പറഞ്ഞു. തങ്ങളുടെ കൂടെ വന്ന് അയാളെ വലിച്ചിഴച്ച് പുറത്ത് കൊണ്ടു വന്നത് അദ്ദേഹമാണ്. വീടിനുള്ളിൽ മുഴുവൻ അയാൾ ഛർദ്ദിച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോഴും ഓർക്കുമ്പോൾ എന്തൊക്കെയോ പോലെ തോന്നുന്നുണ്ട്. വെറുക്കാതിരിക്കാൻ എത്ര ശ്രമിച്ചാലും തനിക്ക് ആ മനുഷ്യനെ വെറുക്കാതിരിക്കാൻ കഴിയില്ലെന്നും കെപിഎസി ലളിത ആത്മകഥയിൽ പറയുന്നു.
Discussion about this post