തിരുവനന്തപുരം: പീഡിപ്പിച്ചുവെന്ന് പറയുന്നവർ ചങ്കൂറ്റത്തോടെ പേരുകൾ വിളിച്ചു പറയാൻ തയ്യാറാകണം എന്ന് നടി ശ്രിയ രമേഷ്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയായിരുന്നു നടിയുടെ പ്രതികരണം. റിപ്പോർട്ട് മാന്യമായി തൊഴിൽ ചെയ്ത് കുടുംബവുമായി ജീവിക്കുന്ന ഒരുപാട് പേരുടെ ജീവിതം ആശങ്കയിലാക്കിയെന്നും നടി പറഞ്ഞു.
അന്തസ്സായി ജോലി ചെയ്ത് കുടുംബം നോക്കുന്ന ആയിരക്കണക്കിന് പേർ ഈ രംഗത്ത് ഉണ്ട്. ഒരു ഇൻഡസ്ട്രിയെ മുഴുനായി മോശമായി ചിത്രീകരിക്കാനും സിനിമാവ്യവസായത്തെ പ്രതിസന്ധിയിലേക്ക് തള്ളി വിടാനും അവസരം ഉണ്ടാക്കുന്നതണ് ഹേമ കമ്മിറ്റി റിപ്പോർട്ട്. പീഡിപ്പിച്ചു എന്ന് പറയുന്നവർ പേരുകൾ ചങ്കൂറ്റത്തോടെ പറയണം. ഒരുപാട് പേരുടെ ജീവിതം ആശങ്കയിലാക്കുന്നതാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്നും ശ്രിയ കൂട്ടിച്ചേർത്തു.
കഴിഞ്ഞ 12 വർഷമായി താൻ സിനിമാ രംഗത്ത് ഉണ്ട്. തന്നോട് ആരും മോശമായിട്ട് പെരുമാറിയിട്ടില്ല. ഏതാനും ചിലർ പെരുമാറുന്നുവെന്ന് കരുതി എല്ലാവരും ഒരുപോലെ ആണോ. സിനിമയുടെ ഫെയിം ആസ്വദിച്ച് കഴിഞ്ഞ് അതിൽ നിന്നും പുറത്തായവർ വർഷങ്ങൾക്ക് ശേഷം ഓരോന്ന് പറയുന്നു. മാന്യമായി തൊഴിൽ ചെയ്ത് കുടുംബം പോറ്റുന്നവർ കൂട്ടത്തിലുണ്ട്. അവരുടെ കുടുംബത്തിന് ഈ സമൂഹത്തിൽ ജീവിക്കണം. അത് ഹേമ കമ്മിറ്റി മറന്ന് പോകരുതെന്നും ശ്രിയ കൂട്ടിത്ത
Discussion about this post