തിരുവനന്തപുരം : വിഴിഞ്ഞം കടലിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാകണമെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.എസ്.സുരേഷ് . കീറ്റസ്സ് , ഫ്രെഡി എന്നിവരെയാണ് വള്ളം മറിഞ്ഞ് കാണാതായത് . ഇരുവരുടെ ബന്ധുക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
ചൊവ്വാഴ്ച രാത്രിയാണ് ഇരുവരെയും കാണാതായത്. രണ്ട് വള്ളങ്ങളിലായി പോയ 7 അംഗസംഘംമാണ് അപകടത്തിൽപ്പെട്ടത്. കടൽക്ഷോഭത്തിലും കാറ്റിലും പെടുകയായിരുന്നു. അതിൽ 5 പേർ തലനാരിഴക്ക് രക്ഷപ്പെട്ടു. രണ്ട് പേരെ കാണാതാവുകയും ചെയ്തു.
40 മണിക്കൂർ കഴിഞ്ഞിട്ടും വേണ്ടത്ര കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല എന്ന് ബന്ധുക്കൾ പറഞ്ഞു. ഇതിനെതിരെ പരാതി നൽക്കുകയും ചെയ്തു. ക്ലീറ്റസിന്റെ മകൻ ലീൻക്ലീറ്റസ് 4 വർഷം മുൻപ് ഇതുപോലൊരു ദുരന്തത്തിൽ മരണപ്പെട്ടിരുന്നു .
കടലിലകപ്പെട്ട ഉറ്റവരേയും പ്രതീക്ഷിച്ച് നൂറോളം സ്ത്രീകളും കുഞ്ഞുംങ്ങളും രണ്ട് ദിവസമായി കരഞ്ഞു കലങ്ങിയ കണ്ണുമായി കരയിലിരിക്കുകയാണ്. നാലു വർഷം മുൻപ് കടലിൽ മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള സഹായധനവും ക്ഷേമനിധിയും പോലും ഇതുവരെ നൽകിയിട്ടില്ല എന്ന് എസ്.സുരേഷ് പറഞ്ഞു.
അതീവഗുരുതര സാഹചര്യത്തിൽ ജീവിക്കുന്നവരാണ് മത്സ്യപ്രവർത്തക കുടുംബങ്ങൾ. ഇവരോട് കുറച്ച് അനുകമ്പയെങ്കിലും കാണിക്കാൻ സർക്കാർ തയ്യാറാകണമെന്ന് എസ്. സുരേഷ് ആവശ്യപ്പെട്ടു. വിഷയം കേന്ദ്ര ഫിഷറീസ് മന്ത്രി ജോർജ്ജ് കുര്യന്റെ ശ്രദ്ധയിൽപെടുത്തുമെന്നും എസ്.സുരേഷ് പറഞ്ഞു.
Discussion about this post