ഭൂമിയെ സംരംക്ഷിക്കുന്ന വാതകപാളിയാണ് ഓസോണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ഓസോൺ ഒരു കവചമാണ്. എന്നാൽ 2022 ൽ ഉഷ്ണമേഖലയിൽ ഒസോൺ പാളി ശോഷിക്കുന്നു എന്നുള്ള പഠനം പുറത്ത് വന്നിരുന്നു. ഇത് ആളുകളിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചത്. ഇപ്പോഴിതാ മറ്റൊരു പഠന റിപ്പോർട്ട് ഇന്ത്യൻ ഗവേഷകർ പുറത്ത് വിട്ടിരിക്കുകയാണ്.
ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് അതായത് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹം തള്ളിയാണ് ഇന്ത്യൻ ഗവേഷകർ എത്തിയിരിക്കുന്നത്. ഐഐടി ഖരഗ്പൂരിലെ സെന്റർ ഫോർ ഓഷ്യൻ റിവർ അറ്റ്‌മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസിലെ പ്രഫസർ ജയനാരാണൻ കുറ്റിപ്പുറത്തും സംഘവുമാണ് പുതിയ പഠനവുനമായി രംഗത്ത് വന്നിരിക്കുന്നത്. ഭൗമനിലയങ്ങൾ ബലൂൺ സംവിധാനങ്ങൾ നിരീക്ഷണ ഉപഗ്രങ്ങൾ തുടങ്ങിയവ ഉപയോഗിച്ച് 1980 മുതൽ 2022 വരെ ശേഖരിച്ച വിവരങ്ങൾ വിലയിരുത്തിയായിരുന്നു ഇവരുടെ ഗവേഷണം. ജർമനിയിൽനിന്നും ഫ്രാൻസിൽ നിന്നുമുള്ള ശാസ്ത്രജ്ഞരും ഗവേഷണത്തിൽ പങ്കാളികളായിരുന്നു.
ഗണ്യമായ ഓസോൺ വിള്ളലില്ലെന്നാണ് ഗവേഷകർ പറയുന്നത്. അതുകൊണ്ട് തന്നെ ഭൂമിയുടെ ഉഷ്ണമേഖലയുടെ ഭാഗത്ത് താമസിക്കുന്നവർക്ക് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാവില്ലെന്നും ഗവേഷകർ പറഞ്ഞു. ഉഷ്ണമേഖലയുടെ ഭാഗത്ത് വരുന്നതാണ് നമ്മുടെ കേരളവും. ഒസോൺ പാളി വിള്ളൽ വരുന്നതിനാൽ ആ മേഖലയിൽ സ്ഥിതിചെയ്യുന്ന ആളുകൾക്ക് കാൻസർ, ത്വക് രോഗങ്ങൾ, കാഴ്ചപ്രശ്‌നങ്ങൾ തുടങ്ങിയവയ്ക്കു കാരണമാകും എന്നാണ് 2022 ലെ പഠനത്തിൽ വ്യക്തമാക്കിയിരുന്നത.്
എന്താണ് 2022 ൽ പുറത്ത് ഇറങ്ങിയ പഠന റിപ്പോർട്ട്
ഭൂമിയിലെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ പാളിയിൽ വമ്പൻ ദ്വാരം നിലനിൽക്കുന്നുണ്ടെന്നായിരുന്നു എന്നാണ് പഠന റിപ്പോർട്ട്. കാനഡയിലെ ഒന്റാരിയോയിലുള്ള യൂണിവേഴ്സിറ്റി ഓഫ് വാട്ടർലൂവിലെ ശാസ്ത്രജ്ഞനായ ക്വിംഗ് ബിൻ ലുവാണ് പഠനം മുന്നോട്ടുവച്ചത്. 1980 മുതൽ തന്നെ ട്രോപ്പിക്കൽ മേഖലയ്ക്കു മുകളിലായി ഓസോൺ ദ്വാരം നിലനിൽക്കുന്നുണ്ട്. ഈ ലേഖനം എഐപി അഡ്വാൻസസ് എന്ന ജേണലിലാണ് പ്രസിദ്ധീകരിച്ചത്. 1980ൽ ക്ലോറോഫ്ളൂറോ കാർബണുകൾ എന്ന മലിനീകരണ രാസവസ്തുക്കൾ അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യത്തിൽ ക്ലോറിനും ബ്രോമിനുമായി മാറുന്നെന്നും ഇവ ഓസോൺ പാളിയുടെ നേർപ്പിക്കലിനു കാരണമാകുന്നു എന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരുന്നത്.













Discussion about this post