പ്രേതങ്ങൾ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് പേടിയാണല്ലേ… യഥാർത്ഥ ജീവിതത്തിൽ നേരിട്ട് കണ്ടിട്ട് ഇല്ലെങ്കിൽ പോലും പ്രേതം എന്ന് കേൾക്കുമ്പോൾ ഒരു ഉൾക്കിടിലമാണ്. എന്നാൽ പ്രേത പാവയെന്ന് കേൾക്കുമ്പോഴോ? ഭയം തന്നെ. ആ ഭയം വിറ്റ് കാശാക്കി ഒട്ടേറെ സിനിമകളും പുറത്തിറങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ ലോകത്തിലെ ഏറ്റവും ഭയങ്കരിയായ പാവയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലുകളാണ് ചർച്ചയാവുന്നത്. ലോകത്തിലെ ഏറ്റവും പ്രേതബാധയുള്ള പാവയുടെ പേര് എലിസബത്ത് എന്നാണ്. വിവാഹസമയത്ത് കാമുകനാൽ നിരസിക്കപ്പെട്ട ഒരു വധുവിന്റെ പ്രേതമാണേ്രത ഈ പാവയിൽ കുടികൊള്ളുന്നത്. ഒരു ഓൺലൈൻ സൈറ്റിൽ നിന്ന് 83,000 രൂപ കൊടുത്ത് പാവയെ സ്വന്തമാക്കിയ യുവാവാണ് പാവയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നത്.
ലീ സ്റ്റെയർ എന്നാണ് പാവയെ സ്വന്തമാക്കിയ യുവാവിന്റെ പേര്. സൗത്ത് യോർക്ക്‌ഷെയറിലെ റോതർഹാമിലെ തന്റെ ഹോണ്ടഡ് ഒബ്ജക്ട്സ് മ്യൂസിയത്തിലെ ‘ബ്രൈഡൽ ഡോൾ റൂമിൽ’ വച്ച പാവ തന്റെ മുതുകിൽ സാരമായി പോറൽ ഉണ്ടാക്കിയതായി യുവാവ് പറയുന്നു. വിവാഹിതരായ പുരുഷൻമാരെയാണ് പാവ ആക്രമിക്കുന്നതും ഭയപ്പെടുത്തുന്നതും. സ്ത്രീകളോട് താത്പര്യമാണെന്നും യുവാവ് പറയുന്നു.
പാവയെ ദേഷ്യംപിടിപ്പിക്കാനായി മാത്രം പുരുഷൻമാർ പാവയുടെ സമീപമെത്താറുണ്ടെന്നും യുവാവ് പറയുന്നു. പാരാനോർമൽ വിദഗ്ധൻ കൂടിയാണ് യുവാവ്,











Discussion about this post