തിരുവനന്തപുരം : സംസ്ഥാനത്ത് എലിപ്പനി മരണനിരക്ക് വർദ്ധിക്കുന്നു. സമീപകാലത്തെ ഏറ്റവും ഉയർന്ന മരണ നിരക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യതിരിക്കുന്നത്. ഈ വർഷം ഇതുവരെ 121 എലിപ്പനി മരണമാണ് സ്ഥിരീകരിച്ചത്. 102 പേരുടെ മരണം എലിപ്പനി മൂലമെന്ന് സംശയിക്കുന്നുണ്ട്. പ്രതിരോധപ്രവർത്തനങ്ങളും നിരീക്ഷണവും താഴെത്തട്ടിൽ തന്നെ പാളിയെന്നതിൻറെ തെളിവായി മാറുകയാണ് ആ കണക്കുകൾ.
ജൂണിൽ 18 പേരാണ് എലിപ്പനി മൂലം മരണപ്പെട്ടത്. ജൂലൈയിൽ 27 പേരും ആഗസ്റ്റ് 21 വരെ 23 പേരും എലിപ്പനി ബാധിച്ച് മരിച്ചു. എക്കാലത്തെയും ഉയർന്ന എലിപ്പനി കണക്കാണ് ഈ വർഷം റിപ്പോർട്ട് ചെയ്യുന്നത്. കൂടാതെ 1916 പേർക്ക് രോഗബാധയും സ്ഥിരീകരിച്ചിട്ടുണ്ട്. 1565 പേർക്കാണ് എലിപ്പനിയാണോ എന്ന് സംശയിക്കുന്നത്.
അതേസമയം കഴിഞ്ഞ വർഷം സംസ്ഥാനത്താകെ 831 പേർക്കായിരുന്നു എലിപ്പനി സ്ഥിരീകരിച്ചത്. 39 മരണം സ്ഥിരീകരിച്ചു. 2022ൽ 2482 പേർക്ക് രോഗംബാധ സ്ഥിരീകരിച്ചതിൽ 121 പേരാണ് മരിച്ചത്. ഇത്തവണ മഴക്കാല പൂർവ ശുചീകരണം കാര്യമായിയുണ്ടായില്ല. ഇതിന് പുറമേ പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കാനുള്ള നിർദ്ദേശം ഫലപ്രദമായി ആളുകളിലേക്ക് എത്തിക്കുന്നതുമില്ല. പല കേസുകളിലും എലിപ്പനി സ്ഥിരീകരിക്കുന്നത് രോഗി അതിഗുരുതാവസ്ഥയിലെത്തുമ്പോഴാണ്.
Discussion about this post