മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ ടാക്‌സി ഡ്രൈവർമാറ്റുള്ള പാർക്കിംഗ് ഫീസ് കുത്തനെ ഉയർത്തി സർക്കാർ. 40 രൂപ മാത്രമുണ്ടായിരുന്ന പാർക്കിംഗ് ഫീസ് ഒറ്റയടിക്ക് 283 രൂപയാക്കിയാണ് ഉയർത്തിയത്. ഒരു മണിക്കൂറിന് കൂടുതലാണെങ്കിൽ ഈ നിരക്ക് വീണ്ടും വർദ്ധിക്കും. സെഡാൻ, സെവൻ സീറ്റർ വാഹനങ്ങൾക്ക് നൽകേണ്ട പാർക്കിംഗ് ഫീസിൽ മാറ്റമുണ്ട്. ഈ മാസം 16നാണ് പാറക്കിംഗ് ഫീസിൽ വർദ്ധനവുണ്ടായത്.
എന്നാൽ, പാർക്കിംഗ് ഫീസ് വർദ്ധിക്കുന്നത് യാത്രക്കാരെ തന്നെയാണ് നേരിട്ട് ബാധിക്കുക. പാർക്കിംഗ് ഫീസിൽ മാറ്റമുണ്ടായതോടെ, യാത്രക്കാരിൽ നിന്നും തന്നെ ഇതിന്റെ നഷ്ടം നികത്താൻ ആണ് ഡ്രൈവർമാരുടെ തീരുമാനം. യാത്രക്കാരിൽ നിന്നും ഈ നിരക്ക് ഈടാക്കാതെ, കരിപ്പൂരിലേയ്ക്ക് സർവീസ് നടത്തുന്നത് നഷ്ടമാണെന്നാണ് ഡ്രൈവർമാരുടെ സംഘടനകൾ പറയുന്നത്.
സർക്കാർ നിശ്ചയിച്ച മിനിമം ചാർജ് പ്രകാരം, പത്ത് കിലോമീറ്ററിന് 300 മുതൽ 325 രൂപയാണ് ലഭിക്കുക. സ്വകാര്യ വാഹനങ്ങളുടെ പാർക്കിംഗ് ഫീസ് 20 രൂപയായരുന്നത് 40 രൂപയാക്കിയും ഉയർത്തിയട്ടുണ്ട്. സവകാര്യ വാഹനങ്ങൾ വിമാനത്താവളത്തിനുള്ളിൽ സൗജന്യമായി പ്രവേശിച്ച് പുറത്ത് കടക്കാനുള്ള സമയം 11 മിനിറ്റാണ്. എന്നാൽ, ഈ സമയത്തിനകം ലഗേജ് എല്ലാം ഇറക്കി വിമാനത്താവളത്തിനുള്ളിൽ കടന്ന് പുറത്തേക്ക് കടക്കുക എന്നത് അസാധ്യമാണ്.
ഇത്തരത്തിൽ പാർക്കിംഗ് ഫീസ് കുത്തനെ ഉയരുന്നത് കള്ള ടാക്‌സികളുടെ എണ്ണം കൂടാൻ വഴിയൊരുക്കും. ഇത്തരം ടാക്‌സികൾക്ക് പാർക്കിംഗ് ഫീസായി വെറും 40 രൂപ മാത്രം നൽകിയാൽ മതി. യാത്രക്കാർക്ക് അതിനനുസരിച്ച് ടാക്‌സി ചാർജ് മാത്രമേ ആവൂ എന്നത്‌കൊണ്ട് തന്നെ എല്ലാവരും കള്ള ടാക്‌സികളെ ആശ്രയിക്കാൻ നിറബന്ധിതരാകുന്നു.
Discussion about this post