തിരുവനന്തപുരം: നടൻ നിർമ്മൽ ബെന്നി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയോടെയായിരുന്നു അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം. ആമേൻ, നവാഗതർക്ക് സ്വാഗതം എന്നീ സിനിമകളിൽ നിർമ്മൽ ബെന്നി ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.
നിർമ്മാതാവ് സഞ്ജയ് പടിയൂർ ആണ് ബെന്നിയുടെ മരണ വിവരം പുറത്തറിയിച്ചത്. പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിടെന്ന് ബെന്നി ഫേസ്ബുക്കിൽ കുറിച്ചു. ആമേനിലെ കൊച്ചച്ച9 എന്റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു … ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണം…..പ്രിയ സുഹൃത്തിന്റെ ആത്മാവിന് നിത്യ ശാന്തിലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ആമേൻ എന്ന സിനിമയിൽ കൊച്ചച്ചനായിട്ടായിരുന്നു ബെന്നി പ്രേഷകർക്ക് മുൻപിൽ എത്തിയത്. നവാഗതർക്ക് സ്വാഗതം ആണ് ആദ്യ ചിത്രം. അഞ്ച് സിനിമകളിലാണ് അദ്ദേഹം ഇതുവരെ അഭിനയിച്ചത്. അദ്ദേഹത്തിന്റെ യൂട്യൂബ് വീഡിയോകളും ശ്രദ്ധേയമായിട്ടുണ്ട്.
Discussion about this post