നരച്ച മുടി കറുപ്പിക്കാൻ ഡൈ വാങ്ങി തലയിൽ തേയ്ക്കുന്നവർ ആണ് ഭൂരിഭാഗവും. അതുകൊണ്ട് തന്നെ വിപണിയിൽ നിരവധി ബ്രാൻഡുകളുടെ ഡൈകൾ ലഭ്യമാണ്. ഡൈയുടെ ഉപയോഗം നര മാറ്റുമെങ്കിലും മുടിയ്ക്ക് ദോഷമാണ് ചെയ്യുക. അത് മാത്രമല്ല നര കൂട്ടുകയും ചെയ്യും. ഈ സാഹചര്യത്തിൽ വീട്ടിൽ തന്നെ പ്രകൃതി ദത്തമായി ഹെയർ കളർ ഉണ്ടാക്കുകയാണ് വേണ്ടത്.
നെല്ലിക്ക, ചീവയ്ക്ക് എന്നിവ കൊണ്ടുള്ള ഹെയർപാക്ക് നര മാറ്റാൻ ഏറെ മികച്ചതാണ്. വളരെ എളുപ്പത്തിൽ ഇത് തയ്യാറാക്കാം. മുടി നിറം നൽകുകയല്ല, മറിച്ച് മുടിയുടെ സ്വാഭാവികം നിറം തിരികെ കൊണ്ടുവരുകയാണ് ഈ പാക്ക് ചെയ്യുന്നത്.
നെല്ലിക്കയും, ചീവക്കയും അൽപ്പം വെള്ളവും ഉപയോഗിച്ച് നമുക്ക് ഈ ഹെയർപാക്ക് തയ്യാറാക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് വെള്ളം എടുത്ത ശേഷം ഇതിലേക്ക് ആവശ്യത്തിന് നെല്ലിക്കയും ചീവയ്ക്കയും ഇട്ട് തിളപ്പിയ്ക്കുക. നെല്ലിക്ക വന്നായി വെന്താൽ തീ ഓഫ് ആക്കാം. തിളച്ച വെള്ളം അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇനി നന്നായി വെന്ത നെല്ലിക്കയും ചീവയ്ക്കയും കൈ കൊണ്ട് കുഴമ്പ് രൂപത്തിൽ കുഴച്ച് എടുക്കണം. ഇതാണ് നമ്മുടെ ഹെയർപാക്ക്.
കുളിക്കാൻ പോകുന്നതിന് ഒരു മണിക്കൂർ മുൻപ് വേണം ഈ പാക്ക് തലയിൽ തേയ്ക്കാൻ. അതിന് മുന്നോടിയായി നേരത്തെ അരിച്ചുവെച്ച വെള്ളം കൊണ്ട് തല കഴുകണം. ശേഷം പാക്ക് തലയിൽ തേയ്ക്കുക. ഒരു മണിക്കൂറിന് ശേഷം കഴുകി കളയാം.
Discussion about this post