വൈഫൈ സംവിധാനത്തോടു കൂടി സ്മാര്‍ട് എച്ച്ഡി സെറ്റ് ടോപ് ബോക്സ് വിഡിയോകോണ്‍ ഡി2എച്ച് വിപണിയിലെത്തിക്കുന്നു. നിലവിലുള്ള എല്‍ഇഡി ടെലിവിഷനെ സ്മാര്‍ട് ടിവി ആക്കി മാറ്റുകയാണ് ലക്ഷ്യം.
ഇന്റര്‍നെറ്റ് അധിഷ്ഠിത ആപ്, യുഎസ്ബി റെക്കോര്‍ഡിങ്, എച്ച്ഡി ഗുണമേയോടുകൂടിയ ടെലിവിഷന്‍ ആസ്വാദനം എന്നിവ പുതിയ സ്മാര്‍ട് സെറ്റ് ടോപ് ബോക്സിലൂടെ ഒരുക്കുക വഴി ഈ മേഖലയില്‍ വന്‍ വിപ്ലവത്തിനാണ് വിഡിയോകോണ്‍ ഡി2എച്ച് തുടക്കം കുറിച്ചിരിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അനില്‍ ഖേര അഭിപ്രായപ്പെട്ടു.
ഈ സെറ്റ് ടോപ് ബോക്സ് ടെലിവിഷന്‍ സെറ്റുമായി ബന്ധിപ്പിക്കുക വഴി ട്വിറ്റര്‍, ഫേസ്ബുക്ക് തുടങ്ങി സോഷ്യല്‍ മീഡിയ ഉപയോഗിക്കാവുന്നതാണ്. കൂടാതെ ഡെയ്ലി മോഷന്‍, വിഡിയോ ഓണ്‍ഡിമാന്റ് സൈറ്റുകള്‍, വാര്‍ത്തകള്‍, കാലാവസ്ഥ പ്രവചനം, ഒറ്റിറ്റി ആപ് എന്നിവയും ലഭ്യമാവും.
സാങ്കേതികതയുടെ പുതിയ ഉയരങ്ങളിലൂടെ നൂതനമായ ഉല്പന്നം ലഭ്യമാക്കിയ വിഡിയോകോണ്‍ ഡി2എച്ച് ഡിറ്റിഎച്ച് മേഖലയില്‍ മറ്റൊരു പുതുമയ്ക്ക് തിരികൊളുത്തിയിരിക്കയാണെന്ന് കമ്പനി എക്സിക്യൂട്ടീവ് ചെയര്മാന് സൗരഭ് ധൂത് പറഞ്ഞു.
മൊബൈല്‍ ഇന്റര്‍നെറ്റ്, വൈഫൈ, കേബിള്‍ ബ്രോഡ്ബാന്റ് കണക്ഷന് എന്നിവയുമായി വിഡിയോകോണ്‍ ഡി2എച്ച് സ്മാര്‍ട് സെറ്റ് ടോപ് ബോക്സ് ബന്ധിപ്പിച്ചാല്‍ വിവരങ്ങള്‍ കൈമാറാന്‍ കഴിയും. സ്മാര്‍ട് സെറ്റ് ടോപ് ബോക്സില്‍ യുഎസ്ബി റെക്കോര്ഡിങ്ങുള്ളതിനാല് ടിവി പരിപാടികള്‍ റെക്കോര്‍ഡ് ചെയ്ത് പിന്നീട് കാണാവുന്നതാണ്.
Discussion about this post