കാന്‍ബെറ; ജോലി സമയം സംബന്ധിച്ച് വേറിട്ട നിയമവുമായി ഓസ്ട്രേലിയ. ജോലി സമയം കഴിഞ്ഞാല്‍ പിന്നെ ഓഫീസ് മേധാവികള്‍ പറയുന്നത് കേള്‍ക്കേണ്ട ആവശ്യമില്ലെന്ന വിചിത്ര നിയമമാണ് രാജ്യത്ത് കൊണ്ട് വന്നിരിക്കുന്നത്. ‘റൈറ്റ് ടു ഡിസ്കണക്ട് എന്നാണ് നിയമത്തിന് പേര് നല്‍കിയിരിക്കുന്നത്.
അടുത്ത തിങ്കളാഴ്ച മുതല്‍ നിയമം പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് നിയമം പാസാക്കിയത്. നിയമം പ്രാബല്യത്തില്‍ വന്നാൽ, ജോലി സമയം കഴിഞ്ഞ് വരുന്ന മേലധികാരികളുടെ ഫോണ്‍ കോളുകളോ മെസ്സേജുകളോ നിങ്ങൾ എടുക്കേണ്ടതില്ല. അധിക സമയം ജോലി ചെയ്യേണ്ട ആവശ്യമില്ലെന്നും നിയമത്തില്‍ പറയുന്നു.
ജോലി കഴിഞ്ഞുള്ള സമയം ജീവനക്കാര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാനും ഫോണ്‍ ഓഫ് ചെയ്തു വെക്കാനുമുള്ള അവകാശം ഈ നിയമം വഴി ലഭിക്കുന്നു.
Discussion about this post