ഇടുക്കി: ചേലാകർമ്മത്തെ തുടർന്ന് രക്തംവാർന്ന് നവജാതശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ.എറണാകുളം പേരാമംഗലം ഇടക്കുടിയിൽ ഇബ്രാഹിം(63), സഹായി ആലപുറത്തുകുടിയിൽ റിഷാദ് (39) എന്നിവരെയാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ ജില്ലാ സെഷൻസ് കോടതി റിമാൻഡുചെയ്തു. കാഞ്ഞാറിലെ ഒരു കുടുംബത്തിലെ 67 ദിവസം പ്രായമുള്ള ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്.
2024 ജനുവരി രണ്ടിനാണ് സംഭവം നടന്നത്. ചർമം നീക്കിയതിനെത്തുടർന്ന് ശക്തമായ രക്തസ്രാവമുണ്ടായി. കുഞ്ഞിനെ അടിവാടിലെ ഒരു ആശുപത്രിയിലും പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചു. ചികിത്സയിൽ കഴിയവെ കുഞ്ഞിന് ശ്വാസതടസ്സമുണ്ടായി. തുടർന്ന് കോലഞ്ചേരി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നാലിന് വൈകീട്ട് ഏഴോടെ കുഞ്ഞ് മരിക്കുകയായിരുന്നു.
Discussion about this post