പാചകത്തിന് മല്ലിയില ഉപയോഗിക്കാത്തവര്‍ ചുരുക്കം ആയിരിക്കും. എന്നാല്‍, നിങ്ങളുടെ മുടി സംബന്ധിച്ച പ്രശ്‌നങ്ങള്‍ നീക്കാനും ഉത്തമമാണ് മല്ലിയില. ചിലപ്പോൾ വിശ്വസിക്കാം ബുദ്ധിമുട്ട് ആണെങ്കിലും
നിങ്ങളുടെ മുടിക്ക് ഒരു മികച്ച വീട്ടുവൈദ്യമാണ് മല്ലിയില എന്നതാണ് സത്യം.
വിറ്റാമിനുകളും പ്രോട്ടീനുകളും ധാതുക്കളും അടങ്ങിയ മല്ലിയില മുടിയുടെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. മുടിവേരുകള്‍ ശക്തിപ്പെടുത്തുന്നതിനും മുടി കൊഴിച്ചില്‍ തടയുന്നതിനും പുതിയ മുടി വളരുന്നതിനും മല്ലിയില നല്ലതാണ്.
എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ട എന്നല്ലേ… ഒരു പിടി മല്ലിയില എടുത്ത് നന്നായി കഴുകുക. ശേഷം ഇതൊരു ജാറിൽ ഇട്ട് കുറച്ച് വെള്ളം ചേര്‍ത്ത് പേസ്റ്റ് രൂപത്തില്‍ അടിച്ചെടുക്കുക. ഈ പേസ്റ്റ് മുടിയിലും തലയോട്ടിയിലും പുരട്ടി 40-60 മിനിറ്റ് വക്കുക.
ഇതിന് ശേഷം, വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി നന്നായി കഴുകുക. മുടി സംരക്ഷണത്തിനായി മല്ലിയില ഈ രീതിയില്‍ ആഴ്ചയില്‍ രണ്ടുതവണ ഉപയോഗിച്ചാല്‍ മതി. തലയോട്ടിയില്‍ മല്ലിയില നീര് പുരട്ടുന്നതും നിങ്ങള്‍ക്ക് ഫലപ്രദമാണ്.
Discussion about this post